പ്രണയദിനത്തില്‍ സമ്മാനങ്ങള്‍ വില്‍ക്കുന്നതും കൈമാറുന്നതും നിരോധക്കണമെന്ന് ആവശ്യപ്പെട്ട്ബജ്‌റംഗദള്‍ മംഗളൂരുവിലെ ഗിഫ്റ്റ് സെന്ററുകളോട്പ്രണയദിനാഘോഷങ്ങളെ പിന്തുണക്കരുതെന്ന് ബജ്‌റംഗദള്‍ ദക്ഷിണ കന്നട ജില്ലാ കണ്‍വീനര്‍ നവീന്‍ മുഡുഷെഡ്ഡെ ആവശ്യപ്പെട്ടു.

മംഗളൂരു : പ്രണയദിനത്തില്‍ പ്രത്യേക സമ്മാനങ്ങള്‍ വില്‍ക്കുന്നതും കൈമാറുന്നതും നിരോധക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് . എല്ലാ വ്യാപര സ്ഥാപനങ്ങളോടും പ്രത്യേകിച്ച് മംഗളൂരുവിലെ ഗിഫ്റ്റ് സെന്ററുളോടും പ്രണയദിനാഘോഷങ്ങളെ പിന്‍ന്തുണക്കരുതെന്ന് ബജ്‌റംഗദള്‍ ദക്ഷിണ കന്നട ജില്ലാ കണ്‍വീനര്‍ നവീന്‍ മുഡുഷെഡ്ഡെ ആവശ്യപ്പെട്ടു.

പ്രണയദിനത്തില്‍ വ്യാപര സ്ഥാപനങ്ങള്‍ പ്രത്യേക സമ്മാനങ്ങള്‍ വില്‍ക്കരുത്. തനത് സംസ്‌കാരമാണ് ഇന്ത്യയുടെ. എന്നാല്‍ യുവാക്കള്‍ പ്രണയദിനത്തില്‍ പാശ്ചാത്യ സംസ്‌കാരത്തി​െ​ന്റ പേരില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് നവീന്‍ മുഡുഷെഡ്ഡെ പഞ്ഞു.

 

പ്രണയദിനത്തില്‍ ‘കൗ ഹഗ് ഡേ” ആക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് ഫെബ്രുവരി ആറിന് ഉത്തരവ് ഇറക്കിയിരുന്നു. പിന്നീട് വിവാദ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. കാരണം കൃത്യമായി പറഞ്ഞ ഇല്ലെങ്കിലും മൃഗങ്ങളോട് അനുകമ്പ കാണിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന് പിന്നാലെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ ബോര്‍ഡ് വ്യക്തമാക്കിയിരുന്നത്.

പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനം കാരണം ആളുകള്‍തനത് സംസ്‌കാരത്തില്‍ നിന്നും അകലുകയാണ്. പൊതുജനങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ നഷ്ടപ്പെടുന്ന താല്‍പര്യം തിരിച്ചുകൊണ്ടുവരാനുളള ശ്രമമാണിതെന്നും കേന്ദ്രം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here