ന്യൂ​ഡ​ൽ​ഹി: ഗൗ​തം അ​ദാ​നി​ക്കെ​തി​രാ​യ ഹി​ന്‍​ഡ​ന്‍​ബ​ര്‍​ഗ് റി​പ്പോ​ര്‍​ട്ടി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി സ​മി​തി​യെ നി​യോ​ഗി​ച്ച് സു​പ്രീം​ കോ​ട​തി​. അ​ദാ​നി ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നി​ക​ളെ​ക്കു​റി​ച്ചും ഓ​ഹ​രി വി​പ​ണി​യി​ലു​ണ്ടാ​യ ത​ക​ർ​ച്ച​യു​മാ​ണ് സമിതി അ​ന്വേ​ഷി​ക്കു​ന്ന​ത്.

വി​ര​മി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്ജി അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ദ്ര​വ​ച്ച ക​വ​റി​ൽ സ​മ​ർ​പ്പി​ച്ച പേ​രു​ക​ൾ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ലെ​ന്നും കേ​ന്ദ്ര നി​ർ​ദേ​ശം സ്വീ​ക​രി​ച്ചാ​ൽ സ​ർ​ക്കാ​ർ സ​മി​തി​യെ​ന്ന പ്ര​തീ​തി​യു​ണ്ടാ​കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. 

ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റി​സു​മാ​രാ​യ പി.​എ​സ്.​ന​ര​സിം​ഹ, ജെ.​ബി.​പ​ര്‍​ദി​വാ​ല എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ആ​ണ് ഹി​ന്‍​ഡ​ന്‍​ബ​ര്‍​ഗ് റി​പ്പോ​ര്‍​ട്ട് സം​ബ​ന്ധി​ച്ച ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ച​ത്.

സത്യം പുറത്തുകൊണ്ടുവരണമെന്നും കോടതി നിർദേശത്തെ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here