ന്യുഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍. രാവിലെ പതിനൊന്നരയോടെ ഇന്‍ഡിഗോ വിമാനത്തില്‍ ഛത്തീസ്ഗഢിലെ റായ്പൂരിലേക്ക് പുറപ്പെടാനെത്തിയ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ലഗേജില്‍ പ്രശ്‌നമുണ്ടെന്ന് പറഞ്ഞായിരുന്നു നടപടി. എന്നാല്‍ പവനെതിരെ കേസുണ്ടെന്നും യാത്ര ശചയ്യാന്‍ അനുവദിക്കാനാവില്ലെന്നുമാണ് ആദ്യം അധികൃതര്‍ പറഞ്ഞിരുന്നത്.

വിമാനത്തില്‍ നിന്ന് ഇറങ്ങിയ പവന്‍ ഖേരയെ അസം പോലീസ് അറസ്റ്റു ചെയ്തു. ഖേരയ്‌ക്കെതിരെ കേസുണ്ടെന്ന് അസം പോലീസ് പറയുന്നു. എന്നാല്‍ എന്തിനാണ് കേസ് എന്ന വ്യക്തമാക്കുന്നില്ല. ഖേരയ്‌ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മനതാക്കള്‍ റണ്‍വേയില്‍ ഇരുന്ന് പ്രതിഷേധിക്കുകയാണ് അമ്പതോളം നേതാക്കളാണ് പ്രതിഷേധിക്കുന്നത്. ഇതേതുടര്‍ന്ന് ഇന്‍ഡിഗോ വിമാനത്തിന് സര്‍വീസ് നടത്താനായിട്ടില്ല.

 

അസം പോലീസ് ആവശ്യപ്പെട്ടിട്ടാണ് ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഡല്‍ഹി പോലീസ് പറയുന്നു. അസം, ഡല്‍ഹി പോലീസും ഡസിഐഎസ്എഫും ചേര്‍ന്ന് പവന്‍ ഖേരയെ അറസ്റ്റു ചെയ്യാന്‍ നീക്കം നടത്തുകയാണെന്ന് മകാണ്‍ഗ്രസും ആരോപിച്ചിരുന്നു.

മോദിയെ അപമാനിച്ച് സംസാരിച്ച പവന്‍ ഖേരയെ അറസ്റ്റു ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഗൗതം അദാനിയെ സഹായിക്കുന്നത് മോദിയാണെന്ന് ഒരു പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയ ഖേര, നരേന്ദ്ര ഗൗതം ദാസ് എന്ന് മോദിയെ വിളിച്ചതാണ് കേസിനാധാരം. നരസിംഹ റാവുവിനും എ.വി വാജ്‌പേയിക്കും സംയുക്ത പാര്‍ലമെന്ററി സമിതി രുപീകരിക്കാം. നരേന്ദ്ര ഗൗതം ദാസിന് എന്താണ് പ്രശ്‌നമെന്നായിരുന്നു േഖരയുടെ ചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here