ന്യൂഡല്‍ഹി: അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി വരുന്നതുവരെ മാധ്യമ റിപ്പോര്‍ട്ട് തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഓഹരികള്‍ക്കുണ്ടായ തിരിച്ചടിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരുപിടി ഹര്‍ജികളില്‍ കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ഇീ പശ്ചാത്തലത്തില്‍ മാധ്യമവാര്‍ത്തകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എംഎല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.

ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ഒരു നിരോധന ഉത്തരവും നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന ജസ്റ്റീസുകാരായ പി.എസ് നരസിംഹ, ജെ.ബി പര്‍ദിവാല എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. വിവാദം പരിശോധിക്കുന്നതില്‍ സമിതി രൂപികരിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഉടനുണ്ടാകും.

 

വിദഗ്ധ സമിതിയെ നിശ്ചയിച്ചുകൊണ്ടുള്ള ശിപാര്‍ശ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും കോടതി അഗഗീകരിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here