ന്യുഡല്‍ഹി: കോണ്‍ഗ്രസിന്റെ നിര്‍ണായക പ്ലീനറി സമ്മേളനത്തിന് ഇന്ന് റായ്പൂരില്‍ തുടക്കം. പ്രവര്‍ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള സ്റ്റീയറിംഗ് കമ്മിറ്റി യോഗം ഇന്നു നടക്കും. യോഗത്തില്‍ നിന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിട്ടുനില്‍ക്കുകയാണ്. പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പിനെ ഗാന്ധി കുടുംബം സ്വാധീനിക്കുന്നുവെന്ന വിമര്‍ശനം ഒഴിവാക്കാനാനും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നതിനുമാണ് ഈ നീക്കം. സമ്മേളനത്തിലെ അവശേഷിക്കുന്ന യോഗങ്ങളില്‍ ഗാന്ധി കുടുംബം പങ്കെടുക്കും.

അംഗങ്ങളെ തിരഞ്ഞെടുക്കുകയോ നാമനിര്‍ദേശം ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ ചുമതലപ്പെടുത്തുകയോ ചെയ്യും. പൊതുതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് വലിയ തര്‍ക്കത്തിലേക്ക് നയിക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

 

പാര്‍ട്ടിയുടെ 85ാമത് പ്ലീനറി സമ്മേളനമാണ് റായ്പൂരില്‍ നടക്കുന്നത്. മൂന്നു ദിവസം നീളുന്ന സമ്മേളനത്തില്‍ 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ നടക്കും. മറ്റ് പ്രതിപക്ഷ കക്ഷികളുമായി ബി.ജെ.പിയെ നേരിടുന്നതിനുള്ള തന്ത്രങ്ങളും യോഗത്തില്‍ സ്വീകരിക്കും. രാവിലെ സമ്മേളന നഗരിയിലെത്തിയ പ്രവര്‍ത്തകരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേക്ഷ ഭാഗല്‍ സ്വീകരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 15,000 ഓളം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. നാളെ സബ്ജക്ട് കമ്മിറ്റികളും ചേരുന്നുണ്ട്. രാഷ്ട്രീയം, സാമ്പത്തികയും രാജ്യാന്തര വിഷയങ്ങളിലടക്കം ആറ് പ്രമേയങ്ങള്‍ കമ്മിറ്റികള്‍ പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here