ഷിബു പീറ്റര്‍ വെട്ടുകല്ലേല്‍

ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായുളള ”റോട്ടറി” എന്ന സന്നദ്ധസംഘടന സമൂഹനന്‍മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളുമായി 117 വര്‍ഷങ്ങള്‍ പിന്നിടുന്നു. ‘SERVICE ABOVE SELF’ എന്ന ആപ്തവാക്യം മുന്‍നിര്‍ത്തിക്കൊണ്ട് 200 രാജ്യങ്ങളിലായി 33000 സന്നദ്ധ ക്ലബ്ബുകളിലൂടെ വ്യാപിച്ചു കിടക്കുന്ന ഈ പ്രസ്ഥാനം ജാതിമതഭേദമന്യേ കോടിക്കണക്കിന് ആളുകള്‍ക്കാണ് തണലായിക്കൊണ്ടിരിക്കുന്നത്. 1978 മുതല്‍ ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് ലോകമെമ്പാടും പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.

റോട്ടറി ഇന്റര്‍നാഷണല്‍ന്റെ ഭാഗമായി കേരളീയര്‍ക്ക് മാത്രമായി 2017 മുതല്‍ ചിക്കാഗോയില്‍ ”റോട്ടറി ക്ലബ് ഓഫ് നൈല്‍സ്” ആരംഭം കുറിച്ചു. റോട്ടറി ഇന്റര്‍നാഷണലിന്റെ മാച്ചിംഗ് ഗ്രാന്‍ഡ് സഹായത്തോടെയുo മറ്റു റോട്ടറി ക്ലബുകളുമായി സഹകരിച്ചുo കോടിക്കണക്കിന് രൂപയുടെ ജനാപകാരപ്രദമായ വിവിധ പദ്ധതികളാണ് നൈല്‍സ് ക്ലബ്ബ് ഇതിനോടകം കേരളത്തില്‍ നടത്തി കഴിഞ്ഞിരിക്കുന്നത്. കിഡ്‌നി ഡയാലിസിസ് മെഷീനുകള്‍ ഇടത്തരം ആശുപത്രികളില്‍ സംഭാവന നല്‍കിക്കൊണ്ട് നിര്‍ധനര്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുക, രോഗനിര്‍ണയ ക്യാമ്പുകള്‍, മരുന്ന് വിതരണം, ഭവന നിര്‍മ്മാണം എന്നിങ്ങനെ വിവിധ പദ്ധതികളാണ് കേരളത്തില്‍ പ്രാവര്‍ത്തികമാക്കി കൊണ്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ മാസം റോട്ടറിയുടെ നേതൃത്വത്തില്‍ ഉഗാണ്ടയില്‍ നടത്തിയ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നൈല്‍സ്സ് ക്ലബ് സഹകരിക്കുകയുണ്ടായി. കൂടാതെ ചിക്കാഗോയില്‍ വിവിധ സംഘടനകളുമായി സഹകരിച്ച് പല സേവന പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട് എന്ന് ഷിബു പീറ്റര്‍ വെട്ടുകല്ലേല്‍, തമ്പി വിരുതിക്കുളങ്ങര, ഡോ.ജോസഫ് എബ്രഹാം, സിറിയക് പുത്തന്‍പുരയ്ക്കല്‍, ജസ്റ്റിന്‍ തെങ്ങനാട്ട്, അലക്‌സ് മുല്ലപ്പള്ളില്‍, നൈനാന്‍ തോമസ്, ബിനു പൂത്തറയില്‍, ജിജോ വര്‍ഗീസ്, ഷിബു ജോസഫ് മുളയാനിക്കുന്നേല്‍ തുടങ്ങിയവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here