വളര്‍ത്തുമീന്‍ ചത്ത വിഷമം സഹിയ്ക്കാനാകാതെ മലപ്പുറം ജില്ലയില്‍ പതിമൂന്ന് വയസുകാരന്‍ ആത്മഹത്യ ചെയ്തു. വളാഞ്ചേരി കളത്തില്‍ രവീന്ദ്രന്റെ മകന്‍ റോഷന്‍ ആര്‍. മേനോന്‍ ആണ് മരിച്ചത്. മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് റോഷന്‍.

റോഷന്‍ തന്റെ അക്വേറിയത്തില്‍ വളര്‍ത്തിയിരുന്ന മീന്‍ കഴിഞ്ഞ ദിവസം ചത്തു പോയി. ഇതിന്റെ മനോവിഷമത്തിലായിരുന്നു റോഷന്‍ എന്നും, മാനസികമായി ഏറെ തളര്‍ന്നിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. മൃഗങ്ങളെയും, പക്ഷികളെയും റോഷനു വളരെ ഇഷ്ടമായിരുന്നു. മീന്‍ വളര്‍ത്തല്‍ കൂടാതെ റോഷന്‍ പ്രാവുകളെയും വീട്ടില്‍ വളര്‍ത്തിയിരുന്നു.

 

റോഷന്‍ വെള്ളിയാഴ്ച കാലത്ത് എട്ട് മണിയോടെ ടെറസിലേക്ക് പോയിരുന്നു. ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാന്‍ വീടിന്റെ ടെറസിന് മുകളില്‍ പോയ റോഷനെ എട്ടര ആയിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ടെറസിലെത്തി നോക്കിയപ്പോഴാണ് ടെറസിന് മുകളിലെ ഷെഡില്‍ ഇരുമ്പ് പൈപ്പില്‍ പ്ലാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here