മദ്യപിക്കുന്നതിന് പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ നേരിയ ഇളവ് വരുത്തി കോണ്‍ഗ്രസ്. മദ്യം ഉപയോഗിക്കരുതെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കുന്നതിന് പ്ലീനറി സമ്മേളനം അംഗീകാരം നൽകി. എന്നാല്‍ മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിലക്ക് തുടരുമെന്ന് പാര്‍ട്ടി വ്യക്തമാക്കി.

 

ഫെബ്രുവരി 24 മുതൽ 26 വരെ റായ്പൂരിൽ നടക്കുന്ന 85-ാം പ്ലീനറി സമ്മേളനത്തിലാണ് പുതിയ തീരുമാനം. മുതിർന്ന കോൺഗ്രസ് നേതാവ് അംബികാ സോണിയുടെ നേതൃത്വത്തിൽ രൺദീപ് സുർജേവാല കൺവീനറായ ഭരണഘടനാ ഭേദഗതി കമ്മിറ്റിയാണ് മാറ്റം അവതരിപ്പിച്ചത്.

വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച്‌ ചോദ്യമുയർന്നപ്പോൾ നിലവിലെ സാഹചര്യങ്ങൾക്ക്‌ അനുസൃതമായി വ്യവസ്ഥ കൂടുതൽ വിപുലപ്പെടുത്തുകയാണ്‌ ചെയ്‌തതെന്ന്‌ ഭരണഘടനാ ഭേദഗതി സമിതിയുടെ കൺവീനർ രൺദീപ്‌ സുർജേവാല വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here