ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയായിരുന്നു. വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജയിലില്‍ പോകുന്ന ഡല്‍ഹിയിലെ രണ്ടാമത്തെ മന്ത്രിയാണ് സിസോദിയ. നിലവില്‍ മറ്റൊരു കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ ജയില്‍വാസത്തിലാണ്.

സിസോദിയയെ ഇന്ന് അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്നു സൂചനയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആം ആദ്മി പാര്‍ട്ടി വലിയ പ്രതിഷേധ പരിപാടികളാണ് രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് ഒക്ടോബറിലായിരുന്നു സിസോദിയയെ അദ്യമായി സി.ബി.ഐ. ചോദ്യം ചെയ്തത്.

 

കഴിഞ്ഞയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി സിസോദിയ സമയം മാറ്റിച്ചോദിച്ചിരുന്നു.പിന്നീട് 26-ന് ഹാജരാകാനായി പറഞ്ഞത്. ചോദ്യം ചെയ്യലിന് മുന്നോടിയായി തന്നെ താന്‍ ഏഴോ എട്ടോ മാസം ജയിലില്‍ കഴിയുമെന്ന് സിസോദിയ പറഞ്ഞിരുന്നു. സിസോദിയയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here