ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രാജിവച്ചു. മദ്യനയക്കേസിൽ സി ബി ഐ കസ്റ്റഡിയിലായിരുന്നു ഇദ്ദേഹത്തിന്റെ രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്വീകരിച്ചു.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിനും രാജിവച്ചു. ഇന്നലെ ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കിയ സിസോദിയയെ അഞ്ച് ദിവസത്തെ സി ബി ഐ കസ്റ്റഡിയിൽ വിട്ടിരുന്നു. അറസ്റ്റ് റദ്ദാക്കണമെന്ന സിസോദിയയുടെ ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഹെെക്കോടതിയെ സമീപിക്കാനും കോടതി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സിസോദിയയുടെ രാജി.

ഡൽഹി പ്രത്യേക സി ബി ഐ ജഡ്ജി എം കെ നാഗ്പാലാണ് മാർച്ച് നാല് വരെ സിസോദിയയെ സി ബി ഐ കസ്റ്റഡിയിൽ വിട്ടത്. അന്വേഷണവുമായി സിസോദിയ സഹകരിക്കുന്നില്ലെന്നും തെളിവുകൾ നിരത്തിയ ശേഷവും യഥാർത്ഥ വസ്തുതകൾ മറച്ചുവയ്ക്കുകയാണെന്നും സി ബി ഐ കോടതിയിൽ വ്യക്തമാക്കി. മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ആം ആദ്മി പാർട്ടി പ്രവർത്തകരുടെ വൻ പ്രതിഷേധം ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here