കൊച്ചി: വരാപ്പുഴ മുട്ടിനകത്ത് പടക്കശാല പൊട്ടിത്തെറിച്ച് അപകടം. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് വൻ സ്ഫോടനമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടികളടക്കം ആറ് പേർക്ക് പരിക്കേറ്റു എന്നാണ് വിവരം. പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയുടെ നില ഗുരുതരമായി തുടരുകയാണ്. അപകടസമയത്ത് കെട്ടിടത്തികനകത്തുണ്ടായിരുന്ന തൊഴിലാളികൾക്കും സമീപവാസികൾക്കുമാണ് പരിക്കേറ്റത്. സ്ഫോടനത്തിൽ കെട്ടിടം പൂർണമായി തകർന്നു.

 

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഉഗ്ര ശബ്ദത്തോടെയുണ്ടായ അപകടത്തിൽ പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപത്തുള്ള വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. രണ്ട് കിലോമീറ്റർ ചുറ്റളവിൽ വരെ പ്രകമ്പനം ഉണ്ടായതായാണ് ദൃക്സാക്ഷികൾ അറിയിക്കുന്നത്. ഫയർഫോഴ്സ് പ്രദേശത്ത് എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here