ഡല്‍ഹിയുടെ അന്തരീക്ഷം ഇന്ന് പൊതുമേവ മേഘാവൃതമാണ്. രാവിലെ ശക്തമായ കാറ്റും നേരിയ മഴയും രാവിലെ അനുഭവപ്പെട്ടു. ഇടിമിന്നല്‍ ഉണ്ടാകുമെന്ന കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

ന്യുഡല്‍ഹി: വരുംമാസങ്ങളില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കൊടുംചൂടിന്റെ നാളുകളാണെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. 1901നു ശേഷമുള്ള ഏറ്റവും ചൂടുകൂടിയ ഫെബ്രുവരിയാണ് കടന്നുപോയത്. മേയ് 31 വരെയുള്ള നാളുകളില്‍ ഉഷ്ണതരംഗവും അതേതുടര്‍ന്നുള്ള ദുരിതങ്ങളുമായിരിക്കും ഉണ്ടാവുക. വിളനാശവും വൈദ്യുതി പ്രതിസന്ധിയുമടക്കമുള്ള ദുരിതങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

ഉഷ്ണതരംഗം നേരിടുന്ന സംസ്ഥാനങ്ങളുടെ എണ്ണം 2015നെ അപേക്ഷിച്ച് 2020ല്‍ എത്തുമ്പോള്‍ ഇരട്ടിയായി 23ലെത്തി. മേയ് 31 ന് അവസാനിക്കുന്ന അടുത്ത മൂന്നു മാസത്തിനുള്ളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ എസ്.സി ബഹന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നൂറ്റാണ്ടിലെ ഏറ്റവും കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. ഇത് കാര്‍ഷിക വിളവെടുപ്പിനെ ബാധിക്കുകയും കയറ്റുമതി അടക്കം നിയന്ത്രിക്കുകയും ചെയ്യേണ്ടിവന്നൂ. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഗോതമ്പ് വിളവെടുപ്പിനെ ചൂട് ബാധിക്കുന്നതോടെ പ്രദേശിക വിപണിയില്‍ ഭക്ഷ്യവില വര്‍ധനയ്ക്കും ഇടയാക്കും. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. കയറ്റുമതിയില്‍ വരുന്ന നിയന്ത്രണം ആഗോള വിപണിയിലും പ്രതിഫലനമുണ്ടാക്കും.

 

ഏറ്റവും ഗുരുതരമായ കാലാവസ്ഥ വ്യതിയാനം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഉഷ്ണതരംഗവും പ്രളയവും ഓരോ വര്‍ഷങ്ങളും നൂറുകണക്കിന് ആളുകളുടെ ജീവനാണ് എടുക്കുന്നത്. വൈദ്യുതി ഉത്പാദനവും പ്രതിസന്ധി നേരിടുന്ന മറ്റൊരു മേഖലയാണ്. പ്രകൃതി വിഭവങ്ങളെ ആശ്രയിച്ചുള്ള വൈദ്യുതി ഉത്പാദനത്തെയും കാലാവസ്ഥ വ്യതിയാനം കാര്യമായി ബാധിക്കും. കൂടാതെ, ചൂട് കൂടുന്നതോടെ വൈദ്യുതി ഉപഭോഗം വര്‍ധിക്കുകയും ചെയ്യും.

അതിനിടെ, ഡല്‍ഹിയുടെ അന്തരീക്ഷം ഇന്ന് പൊതുമേവ മേഘാവൃതമാണ്. രാവിലെ ശക്തമായ കാറ്റും നേരിയ മഴയും രാവിലെ അനുഭവപ്പെട്ടു. ഇടിമിന്നല്‍ ഉണ്ടാകുമെന്ന കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

ഡല്‍ഹിയുടെ വടക്കുപടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് മേഖലകളിലും തലസ്ഥാന നഗരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും മഴ പ്രതീക്ഷിക്കുന്നുണ്ട്. വരുന്ന 48 മണിക്കൂറിനുള്ളില്‍ ചൂട് 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here