ഹൈദരാബാദ്:ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് യുവാവ് മരണപ്പെട്ടു. ഹൈദരാബാദിലെ ലാലാപേട്ടിലെ പ്രൊഫ. ജയശങ്കര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30 ഓടെയാണ് സംഭവം. 38 കാരനായ ശ്യാം യാദവ് എന്ന യുവാവാണ് മരണപ്പെട്ടത്.

 

കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ആള്‍ പെട്ടെന്ന് ശ്വാസം മുട്ടി നിലത്ത് വീഴുകയായിരുന്നു. ഓഫീസില്‍ നിന്ന് മടങ്ങിയെത്തുന്ന ശ്യാം പതിവായി ബാഡ്മിന്റണ്‍ കളിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. ഇന്നലെയും പതിവുപോലെ സ്റ്റേഡിയത്തിലേക്ക് പോയി ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെയാണ് പെട്ടെന്ന് ഹൃദയാഘാതം മൂലം കുഴഞ്ഞു വീണത്. ഉടന്‍തന്നെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here