താനെ: അയല്‍വാസിയുടെ കുഞ്ഞുങ്ങളെ കെട്ടിടത്തില്‍നിന്നും താഴേക്കെറിഞ്ഞ് യുവാവ്. ക്രൂര സംഭവത്തില്‍ അഞ്ചു വയസ്സുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടു. നാലു വയസ്സുളള പെണ്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റു.

 

മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ മുംബ്ര ടൗണ്‍ഷിപ്പിലെ ദേവിപ്രദയിലാണ് സംഭവം.ആസിഫ് എന്നയാളാണ് ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.കുട്ടികളുടെ മാതാവിന്റെ പരാതിയില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

 

കുട്ടികളുടെ മാതാവും ആസിഫിന്റെ ഭാര്യയും സുഹൃത്തുക്കളായിരുന്നു. ഇത് ആസിഫിന് ഇഷ്ടമായിരുന്നില്ല.
ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നത്രെ. ഇതിനിടയിലാണ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ ആസിഫ് താഴേക്ക് എറിഞ്ഞത്. അഞ്ചു വയസ്സുകാരന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here