ന്യൂഡല്‍ഹി: ഇന്ത്യയുടെ വൈദ്യുതി ഉപഭോഗത്തില്‍ ഒമ്പത് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.വൈദ്യുതി ഉപയോഗം 117.84 ബില്യണ്‍ യൂണിറ്റിലെത്തിയതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023 ഫെബ്രുവരി വരെയുളള കണക്കാണിത്.വൈദ്യുതി ഉപഭോഗം കൂടിയത് ഫെബ്രുവരിയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പ്രകടമാകുമെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ പുരോഗതിയും താപനിലയിലെ വര്‍ധനയും കാരണം വൈദ്യുതി ഉപഭോഗം മാര്‍ച്ചില്‍ വീണ്ടും കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

2022 ഫെബ്രുവരിയില്‍ വൈദ്യുത ഉപഭോഗം 108.03 ബില്ല്യണ്‍ യൂണിറ്റായിരുന്നു. 2021ല്‍ ഇത് 103.25 ബില്ല്യണ്‍ യൂണിറ്റായിരുന്നു. 2020ലെ വൈദ്യുത ഉപഭോഗം 103.81 ആയിരുന്നു. 2023ലെ ഏറ്റവും ഉയര്‍ന്ന വൈദ്യുത വിതരണമായ ‘പീക്ക് പവര്‍ ഡിമാന്‍ഡ്’ രേഖപ്പെടുത്തിയത് ഫെബ്രുവരിയില്‍ ആണ്. 209.66 ജിഗാവാട്ട്. 2022ല്‍ 193.58 ജിഗാവാട്ട് ആയിരുന്നു പീക്ക് പവര്‍ ഡിമാന്‍ഡ്. 2021ല്‍ ഇത് 187.97 ജിഗാവാട്ടും 2020ല്‍ 176.38ഉം ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വേനല്‍ക്കാലത്ത് ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ വരും മാസങ്ങളില്‍ വൈദ്യുതി ഉപഭോഗം കൂടുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here