പശ്ചിമ കൊച്ചിയിലെ കുടിവെള്ള പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസമായി. പാഴൂര്‍ പമ്പ് ഹൗസില്‍ നിന്ന് മരടിലേക്ക് ജലം എത്തിക്കുന്ന മോട്ടോറുകളില്‍ രണ്ടെണ്ണം തകരായതിനെ തുടര്‍ന്നാണ് പശ്ചിമകൊച്ചിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായത്

കൊച്ചി: തമ്മനത്ത് ഇന്നലെ പൈപ്പ് പൊട്ടി തകരാറാലായി കുടിവെള്ള വിതരണം സാധാരണ നിലയിലേക്ക് എത്തുന്നു. പൊട്ടിയ പൈപ്പ് ഇന്നു പുലര്‍ച്ചെയോടെ മാറ്റിസ്ഥാപിച്ചു. തകരാര്‍ പരിഹരിച്ച് വെള്ളം കടത്തിവിട്ടു തുടങ്ങി.

 

ഇന്നലെ ഉച്ചയോടെയാണ് തമ്മനത്ത് പൈപ്പ് പൊട്ടിയത്. ഇതേതുടര്‍ന്ന് ആലുവയില്‍ നിന്നുള്ള പമ്പിംഗ് നിര്‍ത്തിവയ്ക്കുകയും നഗരത്തിലെ പല ഭാഗത്തും ജലവിതരണം മുടങ്ങുകയും ചെയ്തിരുന്നു. ജലവിതരണം പുനസ്ഥാപിക്കാന്‍ രണ്ടു ദിവസം വേണ്ടിവരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

 

അതേസമയം, പശ്ചിമ കൊച്ചിയിലെ കുടിവെള്ള പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസമായി. പാഴൂര്‍ പമ്പ് ഹൗസില്‍ നിന്ന് മരടിലേക്ക് ജലം എത്തിക്കുന്ന മോട്ടോറുകളില്‍ രണ്ടെണ്ണം തകരായതിനെ തുടര്‍ന്നാണ് പശ്ചിമകൊച്ചിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായത്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചതോടെയാണ് ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലേക്ക് ടാങ്കര്‍ ലോറികള്‍ വഴി വെള്ളം കൃത്യമായി എത്തിച്ച് തുടങ്ങിയത്.ഇന്നലെ രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരം കിലോ ലിറ്റര്‍ ജലമാണ് വിവിധ പ്രദേശങ്ങളിലേക്കായി കണ്‍ട്രോള്‍ റൂം വഴി വിതരണം ചെയ്തത്.നഗരസഭ പ്രദേശങ്ങളില്‍ ജലക്ഷാമം കൂടുതല്‍ രൂക്ഷമായ തുരുത്തി,ഈരവേലി പ്രദേശങ്ങളിലേക്കും കൂടുതല്‍ ജലം എത്തിക്കുവാന്‍ കഴിഞ്ഞതായി കണ്‍ട്രോള്‍ റും അധികൃതര്‍ വ്യക്തമാക്കി.ജനസാന്ദ്രത കൂടിയ നഗരസഭ പ്രദേശങ്ങളില്‍ എല്ലാ ആവശ്യങ്ങള്‍ക്കും ശുദ്ധജലമാണ് ഉപയോഗിക്കുന്നത്.അത് കൊണ്ട് തന്നെ ഇങ്ങോട്ട് കൂടുതല്‍ വെള്ളം ആവശ്യമായി വരുന്നുണ്ട്.വലിയ ടാങ്കര്‍ ലോറികളില്‍ മരടില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് എത്തിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമാണ് വിവിധ പ്രദേശങ്ങളിലേക്ക് ചെറു ടാങ്കര്‍ ലോറികള്‍ വഴി വിതരണം ചെയ്യുന്നത്.ഇതിന് പുറമേ ചെല്ലാനം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലേക്കും ഫോര്‍ട്ട്കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം വഴി വെള്ളം എത്തിച്ചു.

ഒന്നാം വാര്‍ഡിലേക്ക് പതിനെട്ടായിരം ലിറ്ററും 16,3,4 വാര്‍ഡുകളിലേക്ക് പന്ത്രണ്ടായിരം ലിറ്റര്‍ വീതവും വിതരണം ചെയ്തു.ഇന്നലെ ചെല്ലാനം പഞ്ചായത്തില്‍ ആരംഭിക്കാന്‍ തീരുമാനിച്ച കണ്‍ട്രോള്‍ റൂം തുറന്നില്ല.അത് കൊണ്ട് തന്നെ ഫോര്‍ട്ട്കൊച്ചിയിലെ കണ്‍ട്രോള്‍ റൂം വഴിയാണ് ഇങ്ങോട്ടും വിതരണം നടന്നത്.ഇന്നലെ രാവിലെ ആറ് മണിയോടെ ആരംഭിച്ച കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം വൈകിട്ട് ആറേ കാലോടെ നിര്‍ത്തി.ഇന്ന് വീണ്ടും പുനരാരംഭിക്കും.അതേ സമയം രണ്ടാമത്തെ മോട്ടോര്‍ പ്രവര്‍ത്തന സജ്ജമായാല്‍ ഒരു പരിധി വരെ ജലക്ഷാമത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.കൊച്ചി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോസഫ് ആന്റണി ഹെര്‍ട്ടിസ് നോഡല്‍ ഓഫിസറായുള്ള ടീമാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.ഇതിനിടെ പമ്പിങ് സമയത്ത് ലഭിക്കുന്ന ജലം പലയിടങ്ങളിലും മാലിന്യം കലര്‍ന്നതാണെന്ന പരാതിയും ഉയരുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here