വാഷിംഗ്ടണില്‍ കാണാതായ ഇന്ത്യക്കാരിയായ യുവതിയുടെ മൃതദേഹം സമ്മാമിഷ് തടാകത്തില്‍ കണ്ടെത്തി. ഇന്ത്യക്കാരനായ മൈക്രോസോഫ്റ്റ് ജീവനക്കാരന്‍ മുദംബി എസ് ശ്രീവത്സയുടെ ഭാര്യ സൗജന്യ രാമമൂര്‍ത്തിയെ ഫെബ്രുവരി 25 നാണു കാണാതായത്. ഒരാഴ്ചത്തെ തിരച്ചിലൊടുവിലാണ് വാഷിംഗ്ടണിലെ തടാകത്തില്‍ മുപ്പതുകാരിയായ സൗജന്യയുടെ മൃതദേഹം കണ്ടെത്തിയത്.

സിയാറ്റിലില്‍ നിന്ന് എട്ടു മൈല്‍ ദൂരെയുള്ള റെഡ്മണ്ടിലെ പാര്‍ക്ക് മെരിമൂര്‍ ബെല്‍ അപ്പാര്‍ട്‌മെന്റ്‌സില്‍ ആണ് സൗജന്യയെ അവസാനമായി ജീവനോടെ കണ്ടതെന്നു പോലീസ് പറയുന്നു. എന്നാല്‍ ദുരന്തം എങ്ങിനെ സംഭവിച്ചുവെന്നു വ്യക്തമല്ല. മരണവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ മൃതദേഹത്തിന്റെ തലയില്‍ പല തവണ ചുറ്റിക പോലുള്ള എന്തോ ആയുധം കൊണ്ട് അടിച്ചതു പോലെയുള്ള മുറിവ് കണ്ടെത്തിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗജന്യയെ കാണാതായപ്പോള്‍ മുതല്‍ യുവതിയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചിരുന്നു. ഇന്ത്യയില്‍ നിന്നു ബിരുദമെടുത്ത ശേഷമാണു മൈസൂര്‍ സ്വദേശിയായ സൗജന്യ ഭര്‍ത്താവുമൊത്തു യുഎസില്‍ എത്തിയത്. മൃതദേഹം മൈസൂറിലേക്കു കൊണ്ടുപോകാന്‍ ധനസമാഹരണം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here