കഴിഞ്ഞ പത്ത് മാസത്തിനിടെ ടിക്കറ്റില്ലാത്ത ​ട്രെയിൻ യാത്രക്കാരിൽനിന്ന് റെയിൽവേ മുംബൈ ഡിവിഷൻ പിഴയീടാക്കിയത് 100 കോടി രൂപ. 2022 ഏപ്രിൽ മുതൽ ഈ വർഷം ഫെബ്രുവരി വരെയുള്ള റെക്കോർഡ് കളക്ഷനാണിത്. ഈ കാലയളവിൽ 18 ലക്ഷം ടിക്കറ്റില്ലാതെ സഞ്ചരിച്ച യാത്രക്കാരിൽനിന്നാണ് ഈ തുക ഈടാക്കിയത്. ഇത്രയും വലിയ തുക പിഴ ഇനത്തിൽ പിരിച്ചെടുക്കുന്ന രാജ്യത്തെ ആദ്യ റെയിൽവേ ഡിവിഷനാണ് മുംബൈ.

കഴിഞ്ഞ വർഷം ഇത് 60 കോടിയായിരുന്നു. മുംബൈ റെയിൽവേ ഡിവിഷന് കീഴിൽ 77 റെയിൽവേ സ്റ്റേഷനുകളാണുള്ളത്. ഇവയിൽ ടിക്കറ്റ് പരിശോധനക്കായി 1200 ടിക്കറ്റ് എക്സാമിനർമാരുമുണ്ട്. 100 കോടിയിൽ 87.43 ലക്ഷം രൂപ എ.സി കമ്പാർട്ട്മെന്റിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തവരിൽനിന്ന് പിഴയിനത്തിൽ ലഭിച്ചതാണ്. 25,781 പേരാണ് ഇത്തരത്തിൽ യാത്ര ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here