ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയുടെ അറസ്‌റ്റിൽ ബിജെപിയ്‌ക്ക് നേരെ കടുത്ത വിമർശനവും പരിഹാസവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഡൽഹി സർക്കാരിന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് സിസോദിയയുടെ അറസ്‌റ്റിലൂടെ ശ്രമിക്കുന്നതെന്ന് കേജ്‌രിവാൾ ആരോപിച്ചു.

 

സിസോദിയയുടെ അറസ്‌റ്റ് കൊണ്ട് ആംആദ്മി പാർട്ടിയെ തടയാനാകില്ലെന്ന് കേജ്‌രിവാൾ അഭിപ്രായപ്പെട്ടു. ‘സിസോദിയ ബിജെപിയിൽ ചേർന്നാൽ നാളെത്തന്നെ ജയിലിൽ നിന്ന് പുറത്തിറങ്ങാം.’ കേജ്‌രിവാൾ പറഞ്ഞു. ആംആദ്‌മി പാർട്ടിയുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ അഭിമാനമാണ് സിസോദിയ എന്ന് പറഞ്ഞ കേജ്‌രിവാൾ സർക്കാരിന്റെ ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും മികച്ചതാണെന്നും അവകാശപ്പെട്ടു. ഗുജറാത്തിലും മദ്ധ്യപ്രദേശിലുമടക്കം ബിജെപി സർക്കാരുകൾക്ക് സ്‌കൂളുകളോ ആശുപത്രികളോ നന്നാക്കാനായില്ലെന്നും കേജ്‌രിവാൾ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here