ഖത്തര്‍: ദോഹ വിമാനത്താവളത്തില്‍ ഇന്ത്യന്‍ കറന്‍സി നല്‍കി ഷോപ്പിങ് നടത്താന്‍ സാധിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സല്യൂട്ട് ചെയ്ത് പ്രശസ്ത ഗായകന്‍ മീക സിങ്. ഡോളറിന് സമാനമായി ഇന്ത്യന്‍ രൂപയും വിനിമയം ചെയ്യാന്‍ സാഹചര്യമുണ്ടായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സല്യൂട്ട് എന്ന് ട്വിറ്ററില്‍ പങ്കുെവച്ച വീഡിയോയില്‍ ഗായകന്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ ട്വീറ്റ് ചെയ്ത വീഡിയോ ഇതിനോടകം വൈറലായികഴിഞ്ഞു.

 

 

 

 

‘ഗുഡ്മോണിങ്. ദോഹ വിമാനത്താവളത്തിലെ ലൂയി വൈട്ടണ്‍ സ്റ്റോറില്‍ ഷോപ്പിങ്ങിനായി എനിക്ക് ഇന്ത്യന്‍ കറന്‍സി ഉപയോഗിക്കാന്‍ സാധിച്ചു. ഇവിടെ ഏതൊരു റെസ്റ്റോറന്റിലും നിങ്ങള്‍ക്ക് രൂപ കൊടുക്കാവുന്നതാണ്. ആശ്ചര്യമല്ലേ? ഡോളര്‍ പോലെ നമ്മുടെ പണവും ഉപയോഗിക്കാവുന്ന അവസരമുണ്ടാക്കിത്തന്ന നരേന്ദ്രമോദി സാബിന് ബിഗ് സല്യൂട്ട് ”, മീക സിങ് ട്വീറ്റ് ചെയ്തു.

നിരവധി പേരാണ് മീകയുടെ ട്വീറ്റിന് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇന്ത്യയുടെ കരുത്ത് എന്നൊരാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഇന്ത്യന്‍ രൂപ കൂടുതല്‍ ശക്തമാകുന്നുവെന്നാണ് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞത്.

ഖത്തര്‍ കൂടാതെ ദുബായ് ഡ്യൂട്ടി ഫ്രീയും ഇന്ത്യന്‍ രൂപ പണമിടപാടുകള്‍ക്ക് സ്വീകരിക്കാറുണ്ട്. 2019 ജൂലായ് ഒന്ന് മുതല്‍ തന്നെ ദുബായ് ഇന്റര്‍നാഷണലിന്റെ ഒന്ന്, രണ്ട്, മൂന്ന് ടെര്‍മിനലുകളിലും അല്‍ മഖ്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ത്യന്‍ കറന്‍സി സ്വീകരിച്ചുവരുന്നതായി ദ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷെ ബാക്കിയായി രൂപയ്ക്ക് പകരം ദിര്‍ഹമാണ് ലഭിക്കുന്നതെന്നുമാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here