ജോലി ഉപേക്ഷിച്ച് ഭര്‍ത്താവ് വീട്ടിലിരുന്ന് കുഞ്ഞിനെ നോക്കാന്‍ തയ്യാറായാല്‍ താന്‍ പ്രസവിക്കാനും തയ്യാറാണ് എന്ന അഭിപ്രായവുമായി യുവതി. തന്റെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവതി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ റെഡ്ഡിറ്റിലൂടെയാണ് അഭിപ്രായം രേഖപ്പെടുത്തിയത്.

 

തന്റെ ഭര്‍ത്താവിന് വീട്ടിലിരുന്ന് കുഞ്ഞുങ്ങളെ നോക്കാന്‍ സമ്മതമായിരുന്നെങ്കിലും പക്ഷേ ജോലി രാജി വെക്കേണ്ടി വരുമെന്ന് ഓര്‍ത്തപ്പോള്‍ അദ്ദേഹം അതില്‍ നിന്നും പിന്മാറുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. സ്വന്തമായി ഒരു ബിസിനസ് ആരംഭിച്ചിട്ടേ ഉള്ളൂ അതുകൊണ്ടുതന്നെ ഓരോ ആഴ്ചയിലും 40 മുതല്‍ 50 മണിക്കൂര്‍ വരെ തനിക്ക് ജോലിസ്ഥലത്ത് ചെലവഴിക്കേണ്ടി വരുന്നതിനാല്‍ കുഞ്ഞുങ്ങള്‍ക്കായി വീട്ടില്‍ സമയം കണ്ടെത്തുന്നതിന് തനിക്ക് സാധിക്കില്ലെന്നുമാണ് യുവതി പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് റെഡ്ഡിറ്റില്‍ വലിയ ചര്‍ച്ചയായെങ്കിലും പിന്നീട് യുവതി തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

 

സമ്മിശ്ര പ്രതികരണം ആയിരുന്നു യുവതിയുടെ പോസ്റ്റിന് ലഭിച്ചത്. കുഞ്ഞിന്റെ ഉത്തരവാദിത്വം ഭര്‍ത്താവിന്റെ മാത്രം ചുമതലയാക്കി മാറ്റുന്നത് അംഗീകരിക്കാന്‍ ആകില്ല എന്നായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം. തന്റെ അഭിപ്രായത്തോട് നെറ്റിസണ്‍സ് എങ്ങനെ യോജിക്കുന്നു എന്ന ചോദ്യവുമായി ആണ് യുവതി പോസ്റ്റ് അവസാനിപ്പിച്ചിരുന്നത്.

കുഞ്ഞുങ്ങളെ നോക്കേണ്ട ഉത്തരവാദിത്വം അമ്മയ്ക്കാണെന്ന പരമ്പരാഗത ചിന്താഗതി മാറണമെന്നും കുട്ടികളുടെ മേല്‍ അച്ഛനും അമ്മയും ഒരുപോലെ അധികാരം ഉണ്ടെന്നും അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളെ നോക്കാന്‍ ഇരുവരും ഒരേപോലെ തയ്യാറാകണം എന്നുമായിരുന്നു ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ മറ്റു ചിലര്‍ പറഞ്ഞത് കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തി വലുതാക്കാന്‍ സമയം ഇല്ലാത്തവര്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാത്തതാണ് നല്ലതെന്നും.

LEAVE A REPLY

Please enter your comment!
Please enter your name here