പി പി ചെറിയാൻ

ഡാലസ്: ഡാലസ് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാൾ മെയ് 5 മുതൽ 7 വരെ ഭക്തിപുരസ്സരം നടത്തപ്പെടുന്നു. പെരുനാളിന്റെ മുന്നോടിയായി ബഹുമാനപ്പെട്ട വികാരി ജോഷ്വ ജോർജ് അച്ഛനും ലിസി ജോർജ് അച്ഛനും ചേർന്ന് ഏപ്രിൽ 30ന് കൊടിയേറ്റ് നടത്തി

പെരുന്നാൾ ശുശ്രൂഷകൾ മെയ് 5 മുതൽ 7 വരെ അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്ത ഡോക്ടർ തോമസ് മാർ ഇവാനിയോസ് തിരുമേനി മുഖ്യകാർമികത്വം നടത്തപ്പെടുന്നു. സന്ധ്യാപ്രാർത്ഥനയും വചനശുശ്രൂഷയും ഭക്തിനിർഭരമായ റാസയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഇടവക വികാരി ജോഷ്വ ജോർജ്

ഇടവക ട്രസ്റ്റി ഷാജി വെട്ടിക്കാട്ട്

ഇടവക സെക്രട്ടറി തോമസ് വടക്കേടം

LEAVE A REPLY

Please enter your comment!
Please enter your name here