ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വാദം കേള്‍ക്കും. അതേസമയം സ്വവര്‍ഗ ദമ്പതികളുടെ സാമൂഹിക ആവശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു.

 

തങ്ങള്‍ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ കണ്ടെത്താനും അവ പരിഹരിക്കുന്നതിനെക്കുറിച്ചും പരിശോധിക്കുന്നതിനായി കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നുള്ള സോളിസിറ്റര്‍ ജനറല്‍ (എസ്ജി) തുഷാര്‍ മേത്തയുടെ പ്രഖ്യാപനത്തെക്കുറിച്ച ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി പറഞ്ഞു. സ്വവര്‍ഗ ദമ്പതികള്‍ക്ക് അവരുടെ വൈവാഹിക നിലയുടെ നിയമപരമായ സാധ്യതക്കപ്പുറം അവര്‍ക്ക് നല്‍കാവുന്ന സാമൂഹിക ആനുകൂല്യങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ് കേസിലെ അവസാന വാദം നടന്നത്.

 

സ്വവര്‍ഗ ദമ്പതികള്‍ക്ക് ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, പ്രവേശനം തുടങ്ങിയ സാമൂഹിക ആവശ്യങ്ങള്‍ ഉണ്ടെന്നും ഇത് കേന്ദ്രം പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചിരുന്നു. 1954-ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ടിന്റെ വ്യവസ്ഥകള്‍ക്കായി ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. അതേസമയം ഒരാളുടെ വിവാഹം അംഗീകരിക്കുന്നത് മൗലികാവകാശമല്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here