പി പി ചെറിയാൻ  

ഡാലസ്: ഡാളസ് മൃഗശാലയിലെത്തുന്ന ആനപ്രേമികളുടെ ആവേശമായിരുന്നു ആഫ്രിക്കൻ ആന അജാബു തിങ്കളാഴ്ച ഓർമയായി. മൃഗശാല അധിക്രതർ   ചൊവ്വാഴ്ചയാണ്  അതിന്റെ ഒരു ആന ചത്തതായി ഹൃദയഭേദകമായ പ്രഖ്യാപനം നടത്തിയത്. 12 ദിവസത്തെ വൈറൽ അണുബാധയ്‌ക്കൊടുവിൽ 7 വയസ്സുള്ള ആഫ്രിക്കൻ ആന അജാബു തിങ്കളാഴ്ച ചെരിഞ്ഞതായും എൻഡോതെലിയോട്രോപിക് ഹെർപ്പസ് വൈറസ് (EEHV) എന്നാണ് ഈ അണുബാധ അറിയപ്പെടുന്നതെന്നും അധിക്രതർ അറിയിച്ചു.

2021 മാർച്ചിൽ മറ്റൊരു അണുബാധയെ അജാബു അതിജീവിച്ചിരുന്നു. പലപ്പോഴും മാരകമായ ഈ രോഗം ഏഷ്യൻ ആനകളിലാണ് കൂടുതലായി കാണപ്പെട്ടിരുന്നതെന്നും എന്നാൽ ഇപ്പോൾ ആഫ്രിക്കൻ ആനകളിലും  ഇത് കൂടുതലായി കണ്ടുതുടങ്ങിട്ടുണ്ടെന്നും മൃഗശാല പറയുന്നു. ഈ അത്ഭുതകരമായ അംബാസഡറെ  ജീവജാലങ്ങൾക്ക് നഷ്ടമായി. ഞങ്ങളുടെ ദുഃഖത്തിൽ നിങ്ങൾ എല്ലാവരും പങ്കുചേരുമെന്ന് ഞങ്ങൾക്കറിയാം, വരാനിരിക്കുന്ന പ്രയാസകരമായ ദിവസങ്ങളിലൂടെ ഡാളസ് മൃഗശാല കുടുംബത്തെയും നിങ്ങളുടെ ഹൃദയത്തോട് ചേർത്തുപിടിക്കുക.” മൃഗശാല ഒരു പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here