ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന്റെ ഭര്‍ത്താവുമായ അഗസ്റ്റിന്‍ പോളിന്റെ നിര്യാണത്തില്‍ ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ നേതൃത്വത്തില്‍ അനുശോചനം നടത്തി. മെയ് 11-ാം തിയതി വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് സും മീറ്റിങ്ങായി നടത്തിയ അനുശോചന സമ്മേളനത്തില്‍ അമേരിക്കയുടെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരും കുടുംബാംഗങ്ങളും പങ്കെടുത്തു.

സാമൂഹിക, സമുദായിക അതിര്‍വരമ്പുകള്‍ക്ക് അതീതമായ സൗഹാര്‍ദ്ദം കാത്തുസൂക്ഷിച്ച ഉത്തമനായ പൊതുപ്രവര്‍ത്തകനും ജനകീയനും നാടിന് പ്രിയങ്കരനുമായിരുന്നു അഗസ്റ്റിന്‍ പോള്‍ എന്ന് ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് പറഞ്ഞു. പ്രാരംഭപ്രാര്‍ത്ഥനക്ക് മാര്‍ ജോയി ആലപ്പാട്ട് നേതൃത്വം നല്‍കി.

ഗുരു പാര്‍ത്ഥസാരഥി പിള്ള, സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ.ഫാ. ഡോ. രാജു വര്‍ഗീസ്, സെന്റ് ജയിംസ് മാര്‍ത്തോമ്മാ ചര്‍ച്ച് ഇടവക വികാരി റവ. അജിത് വര്‍ഗീസ്, ഓള്‍ സെയിന്റ്‌സ് എപ്പിസ് കോപ്പല്‍ ഇടവക വികാരി റവ. ജോണ്‍ ഡേവിഡ്‌സണ്‍ ജോണ്‍സണ്‍, സെന്റ് മേരീസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ.ഫാ മാത്യു തോമസ്, ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ഫോമാ മുന്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഏഷ്യന്‍ അഫയേഴ്‌സ് സിബു നായര്‍, ഇന്‍ഡ്യന്‍ നേഴ്‌സസ് ന്യൂയോര്‍ക്ക് പ്രസിഡന്റ് ഡോ. അന്ന ജോര്‍ജ്, നാഷണല്‍ ഇന്‍ഡ്യന്‍ നേഴ്‌സ് പ്രാക്ടീഷണര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ഡോ. ഗ്രേസി മാണി, നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ നേഴ്‌സ് പ്രസിഡന്റ് ഡോ. സൂജ തോമസ്, നായര്‍ ബെനവലന്റ് അസോസിയേഷന്‍ പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍, മാധ്യമ പ്രവര്‍ത്തകര്‍ ജോര്‍ജ് ജോസഫ് (ഇ മലയാളി), ജോസ് കാടാപ്പുറം (കൈരളി), ജീവന്‍ ജ്യോതി ചെയര്‍മാന്‍ സുരേഷ് ആര്യ, ഐ.സി.എച്ച്.എ.എ പ്രസിഡന്റ് മാത്യു വര്‍ഗ്ഗീസ്, കുടുംബാംഗങ്ങളായ തോമസ് ജോര്‍ജ്, മരിയ തോട്ടുകടവില്‍ ഫൊക്കാനാ മുന്‍ പ്രസിഡന്റുമാരായ, ജോര്‍ജി വര്‍ഗ്ഗീസ്, മാധവന്‍ നായര്‍, പോള്‍ കറുകപ്പിള്ളില്‍, ജനറല്‍ സെക്രട്ടറിമാരായിരുന്ന സജിമോന്‍ ആന്റണി, മാമ്മന്‍ സി. വര്‍ഗ്ഗീസ് തുടങ്ങി മറ്റ് ചുമതലക്കാര്‍, വിവിധ അസ്സോസിയേഷന്‍ പ്രതിനിധികള്‍, ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാര്‍, എന്നിവരെ കൂടാതെ വിവിധ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും സംസാരിച്ചു.

ഡോ. ആനി പോള്‍ തന്റെ പ്രിയതമനെ സ്മരിക്കുകയും വേര്‍പാടിലുള്ള ദുഖം രേഖപ്പെടുത്തുകയും ആശ്വാസം അര്‍പ്പിച്ച ഏവരോടും നന്ദി അറിയിക്കുകയും ചെയ്തു. പ്രസിഡന്റ് സജി പോത്തന്‍ അദ്ധ്യക്ഷതയില്‍ സ്വാഗത സന്ദേശത്തോടു കൂടി ആരംഭിച്ച അനുശോചന സമ്മേളനത്തില്‍ ഫിലിപ്പോസ് ഫിലിപ്പ് നന്ദി രേഖപ്പെടുത്തി. ബോര്‍ഡംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, ജിജി റ്റോം എന്നിവര്‍ എംസി മാരായി പ്രവര്‍ത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here