Saturday, June 10, 2023
spot_img
Homeന്യൂസ്‌അമേരിക്കപത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന റിപ്പബ്ലിക്കൻ ബിൽ അപ്രസക്തമായി

പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന റിപ്പബ്ലിക്കൻ ബിൽ അപ്രസക്തമായി

-

പി പി ചെറിയാൻ

ഓസ്റ്റിൻ: ടെക്‌സാസിലെ എല്ലാ പൊതു വിദ്യാലയങ്ങളിലെ  ഓരോ ക്ലാസ് മുറിയിലും പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമനിർമ്മാണം പാസാക്കുന്നതിൽ ടെക്സാസ് നിയമസഭാ  പരാജയപ്പെട്ടു. ചൊവ്വാഴ്ച രാത്രി നിർണായകമായ സമയപരിധിക്ക് മുമ്പ് സഭയിൽ നിന്ന് വോട്ട് നേടുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ബിൽ  അപ്രസക്തമായത് .

റിപ്പബ്ലിക്കൻ സ്റ്റേറ്റ് സെനറ്റർ ഫിൽ കിംഗ് അവതരിപ്പിച്ച  വിവാദ ബില്ലിൽ, “ഓരോ ക്ലാസ് റൂമിലെയും വ്യക്തമായ സ്ഥലത്ത്” പഴയനിയമ പാഠം ഒരു ഭംഗിയുള്ള പോസ്റ്ററിലോ ഫ്രെയിമിലോ പ്രദർശിപ്പിക്കാൻ സ്കൂളുകൾ ആവശ്യപ്പെടുന്നതായിരുന്നു.കഴിഞ്ഞയാഴ്ച ടെക്സസ് സെനറ്റ് പാസാക്കിയിരുന്നു.

 പത്ത് കൽപ്പനകൾ  പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്ലിനെ പൗരാവകാശ സംഘടനകൾ അപലപിച്ചിരുന്നു. അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും പള്ളിയെയും സംസ്ഥാനത്തെയും വേർതിരിക്കുന്നതിനെതിരെയുള്ള കടന്നാക്രമണമാണെന്നും പൗരാവകാശ സംഘടനകൾ ബില്ലിനെ അപലപിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.”തങ്ങളുടെ കുട്ടി പഠിക്കേണ്ട മതപരമായ കാര്യങ്ങൾ എന്താണെന്ന് തീരുമാനിക്കാൻ മാതാപിതാക്കൾക്ക് കഴിയണം. “അമേരിക്കൻ സിവിൽ ലിബർട്ടീസ് ഓഫ് യൂണിയന്റെ ടെക്സാസ് ചാപ്റ്റർ ഒരു പ്രസ്താവനയിൽ പറഞ്ഞു:

“പബ്ലിക് സ്കൂളുകളെ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കാൻ നിർബന്ധിക്കുന്നത് ക്രിസ്ത്യൻ ദേശീയതയുടെ കുരിശുയുദ്ധത്തിന്റെ ഭാഗമാണ്, അവരുടെ വിശ്വാസങ്ങൾക്കനുസൃതമായി ജീവിക്കാൻ ഞങ്ങളെ നിർബന്ധിക്കുന്നു.”അമേരിക്കൻസ് യുണൈറ്റഡ് ഫോർ സെപ്പറേഷൻ ഓഫ് ചർച്ച് ആൻഡ് സ്റ്റേറ്റ് പറഞ്ഞു:

 സ്‌കൂളുകൾ ഇംഗ്ലീഷിൽ ഉള്ളിടത്തോളം കാലം, “ഇൻ ഗോഡ് വി ട്രസ്റ്റ്” അടയാളങ്ങൾ പ്രദർശിപ്പിക്കണമെന്ന നിയമം .2021-ൽ ടെക്‌സാസ് നിയമം പ്രാബല്യത്തിൽ വന്നിരുന്നു.അടുത്ത അധ്യയന വർഷത്തിൽ തന്നെ സ്‌കൂൾ കൗൺസിലർമാരായി പ്രവർത്തിക്കാൻ മതാചാര്യന്മാരെ അനുവദിക്കുന്ന ഒരു ബിൽ ടെക്‌സാസ് നിയമസഭയിൽ അടുത്തിടെ പാസാക്കി. പൊതുവിദ്യാലയങ്ങൾക്ക് പ്രാർത്ഥനയുടെ ഒരു നിമിഷം ആചരിക്കാനും ബൈബിൾ പോലുള്ള ഒരു മതഗ്രന്ഥത്തിൽ നിന്ന് വായിക്കാനും അനുവദിക്കുന്ന ഒരു ബില്ലിം ടെക്സസ്സിൽ നിലവിലുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: