Monday, June 5, 2023
spot_img
Homeന്യൂസ്‌അമേരിക്കസ്റ്റീവൻ ജോര്‍ജ്ജ് റ്റോഹൊപെകലൈഗ ഹൈസ്‌ക്കൂള്‍ വലിഡിക്‌ടോറിയന്‍

സ്റ്റീവൻ ജോര്‍ജ്ജ് റ്റോഹൊപെകലൈഗ ഹൈസ്‌ക്കൂള്‍ വലിഡിക്‌ടോറിയന്‍

-

ഒർലന്റോ: ഓസിയോള കൗണ്ടി ഡിസ്ട്രിക്റ്റ് സ്കൂളുകളിൽ ഒന്നായ ബോഗിക്രീക്ക് റ്റോഹൊപെകലൈഗ ഹൈസ്‌ക്കൂളിൽ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനമായ വലിഡിക്‌ടോറിയന്‍ ബഹുമതി സ്റ്റീവൻ ജോര്‍ജ്ജ് കരസ്ഥമാക്കി. തദേശീയരും, വിദേശീയരുമായ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ പിന്നിലാക്കിയാണ് സ്റ്റീവൻ വിദ്യാഭ്യാസ രംഗത്ത് മലയാളികളുടെ അഭിമാനം ഉയര്‍ത്തി പിടിച്ചത്.

എസ്.എ.റ്റി പരീക്ഷയിലും എ.സി.റ്റി യോഗ്യത പരീക്ഷയിലും ഉയർന്നമാർക്കോടെ വിജയം നേടിയത് പ്രത്യേകം പ്രശംസിക്കപ്പെടേണ്ടതാണ്. കുടുംബത്തിനൊപ്പം  മലയാളി സമൂഹത്തിനാകെ ഇത് അഭിമാനിക്കത്തക്ക നേട്ടമായി. വലെൻസിയ കമ്മ്യൂണിറ്റി കോളേജിൽ നിന്നും ഇതിനോടകം അസോസിയേറ്റ് ഡിഗ്രിയും കരസ്ഥമാക്കിയ സ്റ്റീവൻ ജോർജ് 2023 നാഷണൽ മെറിറ്റ്സ് ഫൈനലിസ്റ്റ് കൂടിയാണ്.   

പാസ്റ്റർ ജേക്കബ് മാത്യു സീനിയർ ശുശ്രൂഷകനായി പ്രവർത്തിക്കുന്ന ഒർലാൻന്റോ ഐപിസി ചർച്ചിലെ സൺഡേസ്കൂൾ, വർഷിപ്പ് ടീം, പി വൈ പി എ തുടങ്ങി സഭയുടെ ആത്മീയ കാര്യങ്ങളിലും സ്റ്റീവൻ സജ്ജീവമായി പങ്കെടുക്കുന്നുണ്ട്. യേശുക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും തീക്ഷ്ണമായ പ്രാര്‍ത്ഥനയും കഠിനാധ്വാനവുമാണ് തന്റെ എല്ലാ നന്മകൾക്കും കാരണമായതെന്ന് സ്‌റ്റീവൻ ജോർജ് പറഞ്ഞു.

യൂണിവേഴ്‌സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡയിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഫുൾ സ്കോളർഷിപ്പോടുകൂടി തുടർപഠനം നടത്താനാണ് സ്റ്റീവൻ ജോർജിന് അവസരം ലഭിച്ചിരിക്കുന്നത്.

പാസ്റ്റർ കെ.കെ ഏബ്രഹാമിന്റെ കൊച്ചു മകനും കട്ടപ്പന സ്വദേശി സജിമോൻ ജോർജ് (ഫാര്‍മസിസ്റ്റ്) – ഹെപ്‌സിബ (സി. പി. എ) ദമ്പതിമാരുടെ മൂത്തമകനുമാണ് സ്റ്റീവൻ. സോഫിയ സഹോദരിയാണ് .

വാർത്ത : നിബു വെള്ളവന്താനം

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: