
പി പി ചെറിയാന്‍
ടെക്‌സാസ്: എല്‍ പാസോയില്‍ നിന്ന് കാണാതായ നാല് കുട്ടികള്‍ക്കായി പോലീസ് ആംബര്‍ അലര്‍ട്ട് പുറപ്പെടുവിച്ചു. ശനിയാഴ്ച ടെക്‌സസിലെ എല്‍ പാസോയില്‍ നിന്ന് കാണാതായ മൈക്കല്‍ കാര്‍മണി (4), ഓഡ്രിറ്റ് വില്യംസ് (12), ഇസബെല്ല വില്യംസ് (14), എയ്ഡന്‍ വില്യംസ് (16) എന്നീ കുട്ടികള്‍ക്കായാണ് ആംബര്‍ അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വുഡ്രോ ബീനിലെ 5300 ബ്ലോക്കില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ഇവരെ അവസാനമായി കണ്ടത്. കാണാതായ മൈക്കിളിന് 35 പൗണ്ട് ഭാരമുണ്ട്. ഓഡ്രിറ്റിന് 130 പൗണ്ടും ഇസബെല്ലയ്ക്ക് 110 പൗണ്ടും എയ്ഡന് 110 പൗണ്ട് ഭാരവുമാണുള്ളത്. കേസില്‍ 42 കാരിയായ ജെന്നിഫര്‍ കാര്‍മോണിയാണ് പ്രതിയെന്ന് കരുതുന്നു. ടെക്സസ് ലൈസന്‍സ് പ്ലേറ്റ് നമ്പര്‍: BE88718 ഉള്ള 2004 ചുവന്ന ഫോര്‍ഡ് F150-നും ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരുന്നു.
ഈ കുട്ടികള്‍ അപകടത്തില്‍പ്പെട്ടേക്കാമെന്ന് അധികൃതര്‍ പറഞ്ഞു. ഈ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍, എല്‍ പാസോ പോലീസ് ഡിപ്പാര്‍ട്ട്മെന്റിനെ 915-212-4040 എന്ന നമ്പറില്‍ വിളിക്കണമെന്നു പോലീസ് അറിയിച്ചു.