പി പി ചെറിയാൻ

ഐഡഹോ: ഐഡഹോയിൽ ഒരു കുടുംബം സഞ്ചരിച്ച കാർ ഹൈവേയിൽ നിന്ന് 30 അടി താഴ്ചയിലുള്ള  നദിയിലേക്ക് മറിഞ്ഞ് നാലംഗ കുടുംബം മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വാരാന്ധ്യത്തിൽ സംഭവിച്ച  ദുരന്തത്തെകുറിച്ചുള്ള വിവരങ്ങൾ ബുധനാഴ്ചയാണ് പോലീസ് വെളിപ്പെടുത്തിയത്.

പിതാവായ കാൽവിൻ “സിജെ” മില്ലർ, 36, തന്റെ മൂന്ന് മക്കളോടോപ്പം ഒരു റോഡ് യാത്രയിലായിരുന്നു. ഡക്കോട്ട മില്ലർ, 17, ജാക്ക് മില്ലർ, 10;  ഡെലില മില്ലർ (8) എന്നിവരാണ് അപകടത്തിൽ പെട്ടതെന്ന് പോലീസ് പറഞ്ഞു. 17 കാരിയായ ഡക്കോട്ട മില്ലർ ഡ്രൈവ് ചെയ്യുന്നതിനിടെ ഉറങ്ങിപ്പോയതാണു  പാറക്കൂട്ടത്തിൽ ഇടിച്ചു  കാർ വായുവിലേക്ക് ഉയർന്നതെന്നു ഐഡഹോ കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു. തുടർന്ന് താഴർക്കു പതിച്ച വാഹനം മറ്റൊരു വലിയ പാറക്കൂട്ടത്തിൽ ഇടിച്ചു മറിഞ്ഞ് തലകീഴായി സാൽമൺ നദിയിലേക്ക് വീഴുകയാണുണ്ടായതെന്നു  റിപ്പോർട്ടിൽ പറയുന്നു.

ഹൈവേയിൽ നിന്ന് 30 അടി ഉയരത്തിൽ പറന്ന ശേഷം നദിയിൽ പതിച്ച വാഹനത്തിൽ വെള്ളം നിറഞ്ഞ് കുടുംബം മുങ്ങിമരിച്ചുവെന്ന് അധികൃതർ  റിപ്പോർട്ട് ചെയ്തു. റിഗ്ഗിൻസിന് വടക്ക് 199 മൈൽപോസ്റ്റിൽ സാൽമൺ നദിയിൽ നിന്ന് ഒരു മത്സ്യത്തൊഴിലാളി അവരുടെ മൃതദേഹങ്ങൾ വാഹനത്തിനുള്ളിൽ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. ഐഡഹോ നദിയിൽ അച്ഛനും  മൂന്ന് മക്കളും മരിച്ച ദുരന്തത്തെ തുടർന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും രണ്ട് GoFundMe പേജുകൾ ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here