ചെ​െന്നെ: ഡിഎംകെ പ്രകടന പത്രികയിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനമായ വീട്ടമ്മമാർക്ക് മാസശമ്പളം നൽകാനുള്ള തീരുമാനം നടപ്പാ​ക്കാനൊരുങ്ങി തമിഴ് നാട് സർക്കാർ. വീട്ടമ്മമാർക്ക് പ്രഖ്യാപിച്ച മാസ ശമ്പളമായി 1000രൂപ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. സെപ്തംബർ 15 മുതൽ പദ്ധതി നിലവിൽ വരും. റേഷൻ കാർഡിൽ പേരുള്ള മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്തവർക്കാണ് മാസശമ്പളം നൽകുകയെന്നാണ് നിബന്ധന.

ധനകാര്യ, റവന്യൂ, സാമൂഹ്യനീതി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരുമായും കൂടിയാലോചന നടത്തിയ ചർച്ചക്ക് ശേഷമാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രകടനപത്രികയിലെ വാഗ്ദാനം പ്രഖ്യാപിച്ചത്. അധികാരത്തിലേറി നാളിത്ര കഴിഞ്ഞിട്ടും പ്രകടനപത്രികയിലെ പ്രധാന ആകര്‍ഷണമായ ഈ പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു വിമർശനം ​​പ്രതിപക്ഷ കക്ഷികൾ നടത്തുന്നതിനിടെയാണ് സ്റ്റാലി​െൻറ ഔദ്യോഗിക പ്രഖ്യാപനം.

നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ വിവിധ ജനകീയ വാഗ്ദാനങ്ങളുമായാണ് ഡി.എം.കെ. ജനങ്ങളെ അഭിമുഖീകരിച്ചത്. അധികാരത്തിലേറിയാൽ തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്ക് ആയിരം രൂപ മാസശമ്പളം, ദാരിദ്രരേഖയില്‍ താഴെയുള്ളവര്‍ക്ക് കൂടുതല്‍ ഉത്പന്നങ്ങളോടെ മാസം ഭക്ഷ്യകിറ്റ്, എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് കണക്ഷൻ, പാവപ്പെട്ടവര്‍ക്ക് സൗജന്യ വീട്. 20 ലക്ഷം കോണ്‍ക്രീറ്റ് വീടുകൾ നിര്‍മ്മിക്കും. 10 ലക്ഷം പേര്‍ക്ക് പുതിയ തൊഴിലും പിന്നാക്കവിഭാഗത്തിലെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും നൽകും എന്നിങ്ങനെയായിരുന്നു വാഗ്ദാനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here