ഹൈദരാബാദ്: ഈ വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടിക്ക് തിരിച്ചടി. മുന്‍ മന്ത്രിമാരും മുൻ എം.എല്‍.എമാരും അടക്കം 35 നേതാക്കൾ ബി.ആർ.എസ് വിട്ട് കോൺഗ്രസിൽ ചേർന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് നേതാക്കൾ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ ഗാന്ധിയുടേയും സാന്നിധ്യത്തിലായിരുന്നു നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കിയത്. മുന്‍ എം.പി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, മുന്‍ മന്ത്രി ജുപള്ളി കൃഷ്ണ റാവു, മുന്‍ എം.എൽ.എമാരായ പന്യം വെങ്കിടേശ്വര്‌ലു, കോരം കനകയ്യ, കോട്ട രാംബാബു, രാകേഷ് റെഡ്ഡി, ബി.ആര്‍.എസ് എം.എല്‍.സി നര്‍സ റെഡ്ഡിയുടെ മകന്‍ തുടങ്ങിയ നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ആര്‍.എസിന് കോണ്‍ഗ്രസ് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസിലെത്തിയ നേതാക്കൾ ജൂലൈ ആദ്യ വാരത്തില്‍ അനുയായികളെ സംഘടിപ്പിച്ച് ശക്തിപ്രകടനം നടത്തും. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇതിൽ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here