പി പി ചെറിയാൻ

ഫോർട്ട് മിയേഴ്‌സ്: ഫ്‌ളോറിഡയിലെ ഫോർട്ട് മിയേഴ്‌സിൽ നിയന്ത്രണം വിട്ട കാർ ദുരൂഹ സാഹചര്യത്തിൽ  തടാകത്തിലേക്ക് മറിഞ്ഞ് 5 കൗമാരക്കാർ മരിച്ചു. അഞ്ച് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ കാർ അപകടത്തിലേക്ക് നയിച്ചത് എന്താണെന്ന് പോലീസ്  പരിശോധിച്ചുവരുന്നു. കറുത്ത കിയ സെഡാനിൽ യാത്ര ചെയ്തിരുന്ന 18 നും 19 നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും മരിച്ചതായി ഫോർട്ട് മിയേഴ്‌സ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

ചലഞ്ചർ ബൊളിവാർഡ് ഫോർട്ട് മിയേഴ്സിലെ ടോപ്പ് ഗോൾഫ് വേയിലേക്ക് തിരിയുമ്പോൾ ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നു പ്രാഥമിക അന്വേഷണത്തിൽ ലഭ്യമായ സൂചന. കാർ ഒരു ജലാശയത്തിൽ മുങ്ങിയായിരുന്നു മരണം സംഭവിച്ചത്‌. 18 വയസ്സുള്ള ജീസസ് സലീനാസ്, ബ്രീന കോൾമാൻ, ജാക്‌സൺ ഐർ, അമാൻഡ ഫെർഗൂസൺ, 19 കാരനായ എറിക് പോൾ എന്നിവരെ ചൊവ്വാഴ്ച പോലീസ് തിരിച്ചറിഞ്ഞു.

കൗമാരക്കാരായ നാല് പേർ – എറിക് പോൾ, ജാക്‌സൺ ഐർ, അമൻഡ ഫെർഗൂസൺ, ബ്രെന്ന കോൾമാൻ – അടുത്തുള്ള ടെക്‌സാസ് റോഡ്‌ഹൗസ് റെസ്റ്റോറന്റിൽ ഒരുമിച്ച് ജോലി ചെയ്യുകയും സുഹൃത്തുക്കളായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ജീവനക്കാരെ ആദരിക്കുന്നതിനായി റെസ്റ്റോറന്റ് തിങ്കളാഴ്ച അടച്ചു. സംഭവത്തെ ക്കുറിച്ചു അറിവുള്ളവർ  വിശദാംശങ്ങൾ അറ്റ്ലസ് വൺ പബ്ലിക് സേഫ്റ്റി ആപ്പിലേക്കോ SWFL ക്രൈം സ്റ്റോപ്പേഴ്‌സ് മുഖേനയോ സമർപ്പിക്കാൻ ഫോർട്ട് മിയേഴ്‌സ് പോലീസ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here