മയാമി: 2023 നവംബർ 2,3,4 തീയതികളിൽ മയാമി ഹോളിഡേ ഇൻ വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചതായി പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ് എന്നിവർ അറിയിച്ചു .

മുൻ നാഷണൽ പ്രസിഡണ്ടും നിലവിൽ അഡ്വൈസറി ബോർഡ് മെമ്പറുമായ മാത്യു വർഗീസ് ചെയർമാനും മുൻ ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ടും നാഷണൽ ജോയിന്റ് സെക്രട്ടറിയും ആയിരുന്ന അനിൽ ആറന്മുള കൺവീനറുമായ സംഘടകസമിതിയാണ് രൂപീകരിച്ചത്.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ആദ്യമായാണ് മയാമി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് വേദിയാകുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്‌ , പ്രസിഡന്റ് എലെക്ട് സുനിൽ ട്രൈസ്റ്റാർ , വൈസ് പ്രസിഡന്റ് ബിജു സക്കറിയ , ജോയിൻറ് സെക്രട്ടറി സുധ പ്ലക്കാട്ട് , ജോയിന്റ് ട്രഷറർ ജോയ് തുമ്പമൺ എന്നിവർ മീറ്റിങ്ങിൽ പങ്കെടുത്തു,

LEAVE A REPLY

Please enter your comment!
Please enter your name here