ബെംഗളൂരു: മുന്‍ നക്‌സലൈറ്റും, വിപ്ലവഗായകനും ആക്റ്റിവിസ്റ്റുമായ ഗദ്ദര്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 2010 വരെ നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ സജീവമായിരുന്നു ഗദ്ദര്‍. ശസ്തക്രിയക്കായാണ് ഗദ്ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കിടെ ആരോഗ്യനില വഷളായി അന്ത്യം സംഭവിക്കുകയായിരുന്നു.

ഗുമ്മടി വിത്തല്‍ റാവു എന്നാണ് ഗദ്ദറിന്റെ യഥാര്‍ത്ഥ പേര്. പഞ്ചാബില്‍ ബ്രിട്ടീഷ് ഭരണത്തെ എതിര്‍ത്ത ഗദ്ദര്‍ പാര്‍ട്ടിയുടെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിത്തല്‍ റാവു ഗദ്ദര്‍ എന്ന പേര് സ്വീകരിച്ചത്. 1997ല്‍ ഗദ്ദറിനെതിരെ വധശ്രമം ഉണ്ടായെങ്കിലും രക്ഷപ്പെട്ടു. നട്ടെല്ലില്‍ വെടിയുണ്ടയുമായാണ് ഗദ്ദര്‍ ശിഷ്ടകാലം ജീവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here