ഫിലഡല്‍ഫിയ: മലങ്കര ഓര്‍ത്തഡോക്ള്‍സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനായിരുന്ന അന്തരിച്ച ഫാ. ഡോ. സാമുവല്‍ കെ. മാത്യു (73) വിന്റെ സംസ്‌കാരം ഒഗസ്റ്റ് 14 തിങ്കളാഴ്ച ഡോ യുഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പൊലീത്തയുടെ കാര്‍മ്മികത്വത്തില്‍ സൈനിക ബഹുമതികളോടെ നടത്തും.

സംസ്‌കാര ശുശ്രൂഷയും പൊതുദര്‍ശനവും: ഓഗസ്റ്റ് 13 ഞായര്‍ രാവിലെ 9 മുതല്‍ 12 വരെ, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഫിലാഡല്‍ഫിയ, 514 ഡെവെറോ അവന്യു, ഫിലാഡല്‍ഫിയ, പെന്‍സില്‍വാനിയ-19111.

ഉച്ചക്ക് 1:30 മുതല്‍ 8:30 വരെ: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, 1333 വെല്‍ഷ് റോഡ്, ഹണ്ടിംഗ്ടന്‍ വാലി, പെന്‍സില്‍വാനിയ 19006.

അന്തിമഘട്ട ശുശ്രുഷ: ഓഗസ്റ്റ് 14 തിങ്കള്‍ രാവിലെ 9 മുതല്‍ 11 വരെ: സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 4136 ഹല്മ്വില്‍ റോഡ്, ബെന്‍സലെം, പെന്‍സില്‍വാനിയ 19020.

തുടര്‍ന്ന് സംസ്‌കാരവും സൈനിക ബഹുമതികളും: റോസ്ഡേല്‍ മെമ്മോറിയല്‍ പാര്‍ക്ക്, 3850 റിച്ചിലിയു റോഡ്, ബെന്‍സലെം, പെന്‍സില്‍വാനിയ-19020

2021 -ല്‍ റിട്ടയര്‍ ചെയ്യുന്നതിന് മുമ്പായി അദ്ദേഹം ഫിലഡല്‍ഫിയ ഡെവെറോ അവന്യുവിലുള്ള സെന്റ് മേരിസ് ഓര്‍ത്തഡോക്ള്‍സ് ഇടവകയില്‍ 23 വര്‍ഷം വികാരിയായി സേവനം അനുഷ്ഠിച്ചിരുന്നു. ഭദ്രാസനത്തിലെ മറ്റു പല ഇടവകകളിലും ആദരണീയനായ ഫാ. സാമുവല്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലകടവ് കൊച്ചുപ്ലാവിളയില്‍ കുടുംബാംഗമാണ്. ഭാര്യ ചെട്ടികുളങ്ങര ദീപ്തിഭവനില്‍ റെബേക്ക മാത്യു. മക്കള്‍: ഫിബി സാറാ മാത്യു, ഫിനഹാസ് വര്‍ഗീസ് മാത്യു, ഫില്‍ബി കോശി മാത്യു.

LEAVE A REPLY

Please enter your comment!
Please enter your name here