ലഡാക്കില്‍ സൈനിക വാഹനം മലയിടുക്കില്‍ വീണുണ്ടായ അപകടത്തില്‍ ഒന്‍പത് സൈനികര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ലേഹിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തില്‍പെട്ടത്. അല്‍പ്പസമയം മുമ്പാണ് സൈന്യം അപകടം സ്ഥിരീകരിച്ചത്. നിരവധി സൈനികരുമായി പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. ലേഹിയിലേക്ക് പോയ വാഹനം അപകടത്തില്‍ പെടുകയായിരുന്നു. ലേഹിയിലെ ക്യാരിയില്‍ നിന്ന് ഏഴുകിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് സൈനികര്‍ പറയുന്നു. അപകടത്തില്‍ പ്രതികരണവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തെത്തി. ദു:ഖകരമായ സംഭവമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. സൈനികരുടെ രാജ്യത്തിന് വേണ്ടിയുള്ള മഹത്തായ സേവനം ഒരിക്കലും മറക്കില്ലെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here