സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പ്രതികളുടെ വിശദാംശങ്ങൾ ദേശീയ അന്വേഷണ ഏജൻസി പുറത്തുവിട്ടു. ഖാലിസ്ഥാൻ വാദികളായ 10 പ്രതികളുടെ ഫോട്ടോയാണ് എൻഐഎ പുറത്തുവിട്ടിരിക്കുന്നത്. മാർച്ച് മാസത്തിലാണ് സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണമുണ്ടായത്.

പ്രതികളെ കുറിച്ച് അറിയാവുന്നവർ വിവരം കൈമാറണമെന്നാണ് എൻഐഎ അറിയിച്ചിട്ടുള്ളത്. ഇതിനായി മൂന്ന് പ്രത്യേക നോട്ടീസുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഖലിസ്ഥാന്‍വാദികളുടെ ആക്രമണത്തിനെതിരെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടത്. മാര്‍ച്ച് 19 ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അതിക്രമിച്ച് കയറിയ സംഘം ഖാലിസ്ഥാൻ പതാക കോണ്‍സുലേറ്റില്‍ സ്ഥാപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here