ന്യൂജേഴ്സി: വര്‍ഗീസ്. വി. പുതുവാംകുന്നത്ത് ന്യൂജേഴ്സിയില്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ഒക്ടോബര്‍ അഞ്ചാം തീയതി പുലര്‍ച്ചെ 1:15 ന് ഹാക്കന്‍സാക്ക് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. വര്‍ഗീസ് പി. വി, യാക്കോബായ സഭ, സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച്, വെസ്റ്റ് നായാക്ക്-ലെ പ്രാരംഭ സ്ഥാപക അംഗങ്ങളില്‍ ഒരാളായിയിരുന്നു. സഭാ സാമൂഹിക ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന കോതമംഗലം പിണ്ടിമന സ്വദേശിയായ വര്‍ഗീസ് നാട്ടിലും ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തന മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു.

സംസ്‌കാരം അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ നടത്താന്‍ തീരുമാനിച്ചു. 10/06/2023 വെള്ളിയാഴ്ച വൈകുന്നേരം 4 മണിമുതല്‍ 8.30 വരെ ഓള്‍ഡ് ടാപ്പനില്‍ സ്ഥിതി ചെയ്യുന്ന യാക്കോബായ സഭാ അരമനയില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് 10/07/2023 ശനിയാഴ്ച പകല്‍ 9.30 മുതല്‍ 12.00 വരെ അരമനയില്‍ ക്രമീകരിച്ചിരിക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക് ശേഷം പരാമസ്-ലെ ‘ജോര്‍ജ് വാഷിംഗ്ട്ടന്‍ മെമ്മോറിയല്‍ പാര്‍ക്ക്’ സെമിത്തേരിയില്‍ വച്ച് 1:30ന് സംസ്‌കാരം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here