വാഷിംഗ്ടണ്‍ ഡി സി: ഡോ.കലാ അശോകിനെ ഫൊക്കാന 2024 -2026 കാലയളവിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി വാഷിംഗ്ടണ്‍ ഡി സി റീജിയണിലെ എല്ലാ അസോസിയേഷനുകളും എന്‍ഡോഴ്സ് ചെയ്തു.അടുത്ത ഫൊക്കാനാ പ്രസിഡന്റ് ആയി ഒരു വനിതാ നേതൃത്വം ഉണ്ടാകുന്നത്തിനും ഫൊക്കാനയുടെ ഇപ്പോഴത്തെ പദ്ധതികള്‍ തുടരുന്നതിനുമായി ഡോ.കല അശോക് ഫൊക്കാനയുടെ സാരഥിയായി വരുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കുമെന്നു യോഗം ഒന്നടങ്കം അഭിപ്രായപ്പെട്ടു .’Fokana Care and Connect’എന്നതായിരിക്കും തന്റെ ലക്ഷ്യ വാചക മെന്ന് (Official Slogan) ഡോ.കല അഭിപ്രായപ്പെട്ടു .

10/7/23 മേരിലാന്‍ഡിലെ റെഡ് ചില്ലീസില്‍ നടന്ന ചടങ്ങില്‍ KAGW പ്രസിഡന്റ് പ്രീതി സുധ, KAGW വരാനിരിക്കുന്ന പ്രസിഡന്റ് സുഷമ പ്രവീണ്‍,കെസിഎസ് പ്രസിഡന്റ് ബീന ടോമി കൈരളി ഓഫ് ബാള്‍ട്ടിമോര്‍ പ്രസിഡന്റ് – വിജോയ് പട്ടമ്മാടി, MAM പ്രസിഡന്റ് ജോസഫ് പോത്തന്‍ ഗ്രാമം പ്രസിഡന്റ് ലിനോയിസ്, HRMA പ്രസിഡന്റ് അജു പോള്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍/ആര്‍വിപി – ജോണ്‍സണ്‍ തങ്കച്ചന്‍ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ജെയിംസ് ജോസഫ്,കണ്‍വന്‍ഷന്‍ ഡയറക്ടര്‍ ഓഫ് ഫിനാന്‍സ് നോബിള്‍ ജോസഫ്,കെസിഎസ് മുന്‍ പ്രസിഡന്റ് ഡോ തമ്പി, ഡിസി പ്രൊവിന്‍സ് ഡബ്ല്യുഎംസി പ്രസിഡന്റ് ശ്രീ മോഹന്‍ കുമാര്‍ എന്നിവര്‍ ഡിസി ഫൊക്കാന നേതാക്കളായ വിപിന്‍ രാജ്, ബെന്‍ പോള്‍, സ്റ്റാന്‍ലി, ദീലീപ് കുമാര്‍ ഒന്നടങ്കം ഡോ.കല അശോകിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനു പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. കലയുടെ നേതൃത്വത്തെക്കുറിച്ചും കലാപരമായും സംഘടനാപരമായ കഴിവുകളെക്കുറിച്ചും യോഗത്തില്‍ എല്ലാവരും സംസാരിച്ചു. പിന്തുണ വാഗ്ദാനം ചെയ്തു.60 ഓളം നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ രണ്ടു ടേമുകളിലായി ഫൊക്കാനയുടെ ഏറ്റവും പ്രധാനമായ പദവികളില്‍ ഡോ.കല അശോകിന്റെ പ്രവര്‍ത്തനങ്ങള്‍,ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണായും ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുമ്പോള്‍ ഫൊക്കാന എന്ന സംഘടനയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച മുഹൂര്‍ത്തമെന്നതില്‍ സംശയമില്ല .അത് നിഷേധിക്കുവാന്‍ അമേരിക്കന്‍ മലയാളികള്‍ക്കും സാധിക്കുകയില്ല.പ്രണയം കൊണ്ടും ജീവിതം കൊണ്ടും കേരളീയ സമൂഹത്തെ തന്നെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയ മഹാകവി ചങ്ങമ്പുഴയുടെ സ്മരണകള്‍ ഉറങ്ങുന്ന ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്കിനു സമീപത്താണ് ഡോ. കല അശോക് ജനിച്ചതും വളര്‍ന്നതും.

അച്ഛന്‍ ഇടപ്പള്ളി അശോക് രാജ്.അമ്മ ശുഭ അശോക് രാജ്. ഡോക്ടറായും,ഡാന്‍സറായും, സംഘാടകയായും കല അശോക് ഏവര്‍ക്കും മാതൃകയാവുന്നത് ജീവിതത്തെ പൊരുതി വരുതിയിലാക്കുന്ന സ്ത്രീരത്‌നം എന്ന നിലയിലാണ്. പിതാവ് ഇടപ്പള്ളി അശോക് രാജ് മകള്‍ ജനിച്ചപ്പോള്‍ തന്നെ അവള്‍ക്ക് കല എന്ന പേരു നല്‍കിയത്. അതിനെ അര്‍ത്ഥവത്താക്കുന്ന ജീവിതമാണ് ഡോ. കല അശോക് പിന്നീടങ്ങോട്ട് നയിച്ചത്. നൃത്തം അവരുടെ സിരകളില്‍ തന്നെ ഉണ്ടായിരുന്നു. അത് സമയാസമയം തിരശ്ശീല നീക്കി വേദികളില്‍ അരങ്ങേറിക്കൊണ്ടേയിരുന്നു എന്ന് മാത്രം. കടല്‍ കടന്ന് അമേരിക്കയിലെത്തിയപ്പോഴും നൃത്തത്തെ ഒപ്പം കൂട്ടി. ജീവിതത്തിരക്കുകള്‍ക്കിടയിലും ആയിരക്കണക്കിന് ചുവടുകള്‍ കാട്ടിക്കൊടുക്കുന്ന നൃത്താദ്ധ്യാപികയായി.

ഒരു സംഘടനയ്ക്ക് ഏറ്റവുമധികം ജനസ്വീകാര്യതയും വിസിബിലിറ്റിയും ഉണ്ടാകുന്നത് വനിതകള്‍ സംഘടനകളുടെ നേതൃത്വത്തിലേക്ക് വരുമ്പോഴാണ്. അതിന് കാരണം മറ്റൊന്നുമല്ല. കണ്ടുവരുന്ന ശൈലിയില്‍ നിന്ന് വ്യത്യസ്തമായി ചില കാര്യങ്ങള്‍ സമൂഹത്തിനായി നടപ്പിലാക്കുവാന്‍ അവര്‍ ശ്രമിക്കും. അമേരിക്കന്‍ സംഘടനകളിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ പിന്തുണയും ലഭിക്കും. അമേരിക്കയില്‍ എത്തിയ ശേഷം കേരളാ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണില്‍ 1993 മുതല്‍ തന്നെ സജീവമായി. നൃത്തവും സംഗീതവും ഒപ്പമുള്ളതിനാല്‍ സംഘടനയില്‍ സജീവമാകാന്‍ അതു തന്നെ ധാരാളം മതിയായിരുന്നു.

അസ്സോസിയേഷന്റെ ഓണം, വിഷു, ക്രിസ്തുമസ്, പുതുവത്സരം തുടങ്ങി എല്ലാ പരിപാടികളുടേയും എന്റെര്‍ടെയിന്‍മെന്റ് വിഭാഗം കലയുടെ കൈയ്യിലായി. ഈ സമയത്ത് ഫൊക്കാനയിലും സജീവമായി. നാഷണല്‍ കണ്‍വന്‍ഷനുകളില്‍ ഡാന്‍സ് പ്രോഗ്രാമുകള്‍, ഉത്ഘാടന പരിപാടികള്‍, മലയാളി മങ്ക, മിസ് ഫൊക്കാന, യുവജനോത്സവം, ടാലന്റ് ഹണ്ട്, തുടങ്ങിയവയുടെയെല്ലാം പരിശീലനവും, നേതൃത്വവും കല ഷഹിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. 2020 – 2022 കാലയളവില്‍ ഫൊക്കാനയുടെ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണായി തെരഞ്ഞെടക്കപ്പെട്ടു. തന്റെ കഴിവുകളെ മുഴുവന്‍ അമേരിക്കന്‍ മലയാളി സമൂഹത്തിന് മുന്‍പിലും എത്തിക്കുവാനുള്ള സുവര്‍ണ്ണാവസരം കൂടിയായിരുന്നു അത്. പക്ഷെ അശനിപാതം പോലെ കോവിഡ് മഹാമാരി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിലങ്ങുതടിയായി.

നിരവധി പദ്ധതികള്‍ മനസ്സില്‍ കണ്ടാണ് കല അശോക് ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ആകുന്നത്. പക്ഷെ കോവിഡ് മഹാമാരി ലോകത്തിലെ ഒരു മനുഷ്യനേയും വീടിന് പുറത്തിറക്കിയില്ല. ഈ സാഹചര്യത്തിലാണ് ഡിജിറ്റല്‍ സാധ്യതകളെ ലോകം പരീക്ഷിക്കുന്നത്. ഇവിടെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുവാന്‍ ഡോ. കല അശോകിനും ഫൊക്കാനയ്ക്കും കഴിഞ്ഞു. ഫൊക്കാനയുടെ അക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുവാന്‍ വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു എന്നതില്‍ അതിശയോക്തിയില്ല. കലയുടെ നേതൃത്വ പാടവത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അക്കാലത്ത് ഫൊക്കാന വിമന്‍സ് ഫോറം നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍.

അവ ഇപ്പോഴും ഫൊക്കാനയുടെ ചരിത്രത്തിലെ പൊന്‍ തൂവലുകളായി ഇന്നും അടയാളപ്പെട്ടു കിടക്കുന്നുണ്ട്. ഫൊക്കാനയ്ക്ക് 2020-2022 കാലയളവില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ നേടിക്കൊടുത്ത പദ്ധതിയായിരുന്നു കരിസ്മ. മജീഷ്യനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കഴക്കൂട്ടത്തുള്ള മാജിക്ക് അക്കാദമിയിലെ ഭിന്നശേഷിയുള്ള നൂറ് കുട്ടികളെ ഫൊക്കാന ദത്തെടുക്കുകയും അവരുടെ അമ്മമാര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുമായി രൂപം കൊണ്ട പദ്ധതിയായിരുന്നു ‘കരിസ്മ’. ഡോ. കലയുടെ നേതൃത്വത്തിലുള്ള വിമന്‍സ് ഫോറത്തിന്റെ ചരിത്രത്തിലെതന്നെ കമനീയ നിമിഷങ്ങളായി അത് മാറി.

പദ്ധതി വിജയമായി എന്ന് മാത്രമല്ല സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന നിരവധി അമ്മമാരും, കുട്ടികളും സ്വയം തൊഴില്‍ നേടാന്‍ പ്രാപ്തരാവുകയും ചെയ്തു. ഒരു ഭിന്ന ശേഷിയുള്ള കുട്ടിയുണ്ടായാല്‍ അവനാല്‍ ഏറ്റവുമധികം ബുദ്ധിമുട്ടേണ്ടി വരുന്നത് അമ്മയാണെന്നും, അതുകൊണ്ട് അമ്മമാരെ സ്വയം പര്യാപ്തരാക്കണമെന്നും അവര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കണമെന്നും മനസ്സിലുറച്ചാണ് ഡോ. കല അശോക് ഈ പ്രവര്‍ത്തനം ഏറ്റെടുത്തത്. കോവിഡ് കാലമാണെങ്കിലും ഓണ്‍ലൈനില്‍ നിരവധി പരിപാടികളിലൂടെ അമേരിക്കന്‍ മലയാളി കുടുംബങ്ങളെ ലൈവാക്കി നിര്‍ത്തുകയും ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുകയും ചെയ്തു.

കലയുടെ നേതൃത്വത്തില്‍ ഫൊക്കാനയുടെ മറ്റൊരു പ്രവര്‍ത്തനമായിരുന്നു ആഗോള തലത്തില്‍ ഫൊക്കാന വനിത ഫോറത്തിന് രൂപം നല്‍കുക എന്നത്. നൂറ്റി അന്‍പതില്‍ അധികം അംഗങ്ങളെ ഉള്‍പ്പെടുത്തി ഫൊക്കാന വിമന്‍സ് ഫോറം ഒരു മെഗാ കമ്മറ്റിയായി വിപുലീകരിച്ചു. വിവിധ റീജിയനുകളില്‍ കമ്മറ്റി രൂപീകരിച്ചതിനു പുറമെ അന്താരാഷ്ട്ര തലത്തില്‍ ഫൊക്കാന വിമന്‍സ് ഫോറത്തെ വളര്‍ത്തിക്കൊണ്ടുവരുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനിതാ നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഫൊക്കാന ഇന്റര്‍നാഷണല്‍ വുമന്‍സ് ഫോറം സജീവമാക്കി. ഫൊക്കാനയുടെ 2020 – 2022 ഫ്‌ലോറിഡ നാഷണല്‍ കണ്‍വന്‍ഷന്റെ തുടക്കം മുതല്‍ അവസാനം വരെ ഒരു താരമായി മാറുവാനും ഡോ.കല അശോകിന് കഴിഞ്ഞത് തന്റെ പ്രതിഭയുടെ ലാളിത്യം ഒന്നു കൊണ്ട് മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here