ഡിസംബര്‍ പതിമൂന്നിന് മുമ്പ് ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണി സന്ദേശവുമായി ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂ. ‘ഡൽഹി ഖാലിസ്ഥാൻ ആകും’ എന്ന പേരിലാണ് വീഡിയോ സന്ദേശം. ഭീഷണിയെ തുടർന്ന് ഡൽഹി പൊലീസ് അതീവ ജാഗ്രതയിലാണ്. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികമാണ് ഡിസംബർ 13ന്. ഐഎസ്‌ഐയുടെ സഹായത്തോടെയാണ് ആക്രമണം നടത്തുകയെന്നും തന്നെ കൊലപ്പെടുത്താനുള്ള ഇന്ത്യൻ ഏജൻസികളുടെ ഗൂഢാലോചന പരാജയപ്പെട്ടെന്നും പന്നു വീഡിയോയിൽ പറയുന്നു.

ഇന്ത്യൻ പാർലമെന്റിന്റെ അടിത്തറ ഇളക്കുമെന്ന് ഭീഷണി സന്ദേശത്തിൽ പന്നൂ പറയുന്നു. പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിന്റെ പോസ്റ്റർ ഉപയോഗിച്ചായിരുന്നു വീഡിയോ. കഴിഞ്ഞ നവംബര്‍ പത്തൊൻപതിന് എയര്‍ഇന്ത്യ വിമാനങ്ങള്‍ ആക്രമിക്കുമെന്നും പന്നു ഭീഷണി മുഴക്കിയിരുന്നു.

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെയാണ് പന്നൂന്‍റെ പുതിയ സന്ദേശം. ഭീഷണിയെ തുടർന്ന് ഡൽഹി പൊലീസ് അതീവ ജാഗ്രതയിലാണ്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. പാർലമെന്റിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൽഹിയിലും സുരക്ഷ വർധിപ്പിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here