പി പി ചെറിയാൻ

ബോസ്റ്റൺ: 2024 ലെ ഇലക്ഷനിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും മത്സരിക്കുന്നില്ലെങ്കിൽ താൻ രണ്ടാം തവണയും മത്സരിക്കുമോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ. അതേസമയം രാജ്യത്തിനുവേണ്ടി ട്രംപ് വീണ്ടും ജയിക്കുന്നത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മസാച്യുസെറ്റ്സിലെ ബോസ്റ്റണിനടുത്തുള്ള ഒരു സ്വകാര്യ ഭവനത്തിൽ നടന്ന ധനസമാഹരണത്തിൽ വെച്ചാണ് താൻ മത്സരിക്കുന്നതിനെ കുറിച്ചുള്ള അനിശിതത്വം പ്രസിഡന്റ് വെളിപ്പെടുത്തിയത്.

വൈറ്റ് ഹൗസിൽ ട്രംപ് തിരികെ എത്തിയാൽ അമേരിക്കൻ ജനാധിപത്യത്തിന് ഉയർത്തുന്നത് വലിയ ഭീഷണിയാണെന്ന് താനും ഡെമോക്രാറ്റുകളും പറഞ്ഞ കാര്യം ബൈഡൻ ആവർത്തിച്ചു. ഇതിനിടെയാണ് വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് ബൈഡൻ വ്യക്തമാക്കിയത്.

അതേസമയം റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ നോമിനേഷനിൽ ട്രംപ് കമാൻഡിംഗ് ഫ്രണ്ട് റണ്ണറായി തുടരുകയാണ്.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് -81 കാരനായ ബൈഡന്റെ ശാരീരിക ക്ഷമതയും വോട്ടർമാർക്കിടയിൽ ചർച്ചയാകുന്നതിനിടയിലാണ് ഈ പ്രതികരണം വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here