പി പി ചെറിയാൻ

ഹൂസ്റ്റൺ: ഞായറാഴ്ച ഹൂസ്റ്റണിൽ ഒരു വാടകവീട്ടിലെ ഹൗസ് പാർട്ടിക്ക് നേരെ വെടിവെപ്പ്. വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 2 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 4600 റസെറ്റ് ലീഫ് ട്രേസിലാണ് വെടിവെപ്പുണ്ടായത്.

വെടിവയ്പിൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് ഷെരീഫ് എഡ് കരുതുന്നത്. പ്രതികൾ 20 വയസ് പ്രായമുള്ളവരാണെന്നാണ് കരുതുന്നത്. പ്രതികൾ വീടിനുള്ളിൽ ഉണ്ടായിരുന്നോ അല്ലെങ്കിൽ പരിപാടിയിൽ ക്ഷണിക്കപ്പെടാതെ വന്ന് വെടിവെക്കുകയായിരുന്നോ എന്ന് തങ്ങൾക്ക് അറിയില്ലെന്ന് അധികൃതർ പറയുന്നു.

സംഭവസ്ഥലത്തെ തെളിവുകൾ അനുസരിച്ചു കുറഞ്ഞത് ഒരാളെങ്കിലും വീടിന് പുറത്ത് നിന്ന് വെടിവെച്ചിട്ടുണ്ടാകാമെന്നു പോലീസ് കരുതുന്നു.

“നിങ്ങൾക്ക് ഷൂട്ടിംഗിനെക്കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ, ഷെരീഫിന്റെ ഓഫീസിൽ 713-221-6000 അല്ലെങ്കിൽ 713-274-9100 എന്ന നമ്പറിൽ ബന്ധപ്പെടുക. നിങ്ങൾക്ക് 713-222-8477 എന്ന നമ്പറിൽ ക്രൈം സ്‌റ്റോപ്പേഴ്‌സിന് അറിയിക്കണമെന്നു ഷെരീഫ് എഡ് പറഞ്ഞു,

LEAVE A REPLY

Please enter your comment!
Please enter your name here