ഡോ. കല ഷഹി, ജനറല്‍ സെക്രട്ടറി, ഫൊക്കാന

ബാങ്കോക്ക്: ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ബാങ്കോക്കില്‍ വച്ച് നടന്ന നാലാമത് ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍ ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫനെ ആദരിച്ചു. പ്രമുഖ വ്യവസായിയും സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ ബാബു സ്റ്റീഫന്‍ ലോക മാനവികതയ്ക്കായി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ആഗോള മലയാളി സമ്മേളനത്തില്‍ അദ്ദേഹത്തിന് നല്‍കപ്പെട്ട ആദരം.

തായ്‌ലാന്റിലെ ഇന്ത്യന്‍ അംബാസ്സഡര്‍ നാഗേഷ് സിംഗ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ ഇസാഫ് ചെയര്‍മാന്‍ പോള്‍ തോമസ്, സൂര്യ കൃഷ്ണമൂര്‍ത്തി, മോന്‍സ് ജോസഫ് എം എല്‍ എ, വ്യവസായി സിദ്ദിഖ് അഹമ്മദ്, റോജി എം ജോണ്‍ എം എല്‍ എ, ടോമിന്‍ തച്ചങ്കരി, മുരുകന്‍ കാട്ടാക്കട എന്നിവര്‍ പങ്കെടുത്തു. ആഗോള മലയാളി സംഘടനകള്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോടൊപ്പം മലയാളഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി സവിശേഷകരമായ പ്രയത്‌നങ്ങള്‍ നടത്തണമെന്ന് ഡോ. ബാബു സ്റ്റീഫന്‍ ചടങ്ങില്‍ പറഞ്ഞു.

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ‘ഭാഷയ്‌ക്കൊരു ഡോളര്‍’ എന്ന പദ്ധതി നടപ്പിലാക്കുകയും ഫൊക്കാനയുടെ അഭിമാന പദ്ധതിയായി അത് മാറുകയും ചെയ്തു. അമ്മനാടിനെ നെഞ്ചിലേറ്റുന്നതിനൊപ്പം ആ നാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം ഭാഷയാണെന്നും അതിലൂടെ മാത്രമേ മലയാളി സംസ്‌കാരം നിലനിര്‍ത്താനാകൂ എന്നും ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു. വേള്‍ഡ് മലയാളി ഫെഡറേഷന്റെ വേദിയില്‍ നാലു പതിറ്റാണ്ടുകളായി അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ സാന്നിധ്യംശ്രദ്ധേയമായി.

LEAVE A REPLY

Please enter your comment!
Please enter your name here