പി പി ചെറിയാന്‍

ഫിലാഡല്‍ഫിയ: തിങ്കളാഴ്ച രാവിലെ വെസ്റ്റ് ഫിലാഡല്‍ഫിയയിലെ മാന്റുവ സെക്ഷനില്‍ കുപ്പത്തൊട്ടിയില്‍ ഡഫല്‍ ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ ഒരു കുട്ടിയുടെ ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വെസ്റ്റ് ഫിലാഡല്‍ഫിയയിലെ മാന്റുവയ്ക്ക് സമീപം എന്‍. 38-ാം സ്ട്രീറ്റിലെ 600 ബ്ലോക്കില്‍ വൃത്തിയാക്കുകയായിരുന്ന കമ്മ്യൂണിറ്റി ലൈഫ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം പ്രവര്‍ത്തകരാണ് ബാഗില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്.

രണ്ട് വയസ്സിനും നാല് വയസ്സിനും ഇടയില്‍ പ്രായമുള്ളതായി കരുതുന്ന കുട്ടിയുടെ ശരീരാവശിഷ്ടങ്ങളാണ് ബാഗിനുള്ളില്‍ തൊഴിലാളികള്‍ കണ്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏകദേശം 10:15 ന് പോലീസ് ലൊക്കേഷന്‍ സുരക്ഷിതമാക്കിയെന്നും ശരീരം ‘ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണെന്നും’ കുട്ടിയുടെ ശരീരം ബാഗില്‍ ഉപേക്ഷിച്ച് ദിവസങ്ങള്‍ ആയിരിക്കാമെന്നും ഒരു നിയമപാലക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശരീരാവശിഷ്ടങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. കുട്ടി എങ്ങനെ മരിച്ചുവെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here