ലോകത്തിലെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികയില്‍ ആദ്യമായി ഇടംനേടി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 6.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സിലാണ് ട്രംപ് ഇടംനേടിയത്. ആസ്തി 4 ബില്യണ്‍ ഡോളറിലധികം വര്‍ദ്ധിച്ചു. ബിസിനസ് വഞ്ചനാക്കേസില്‍ 464 മില്യണ്‍ ഡോളര്‍ പിഴയൊടുക്കാന്‍ ന്യൂയോര്‍ക്ക് കോടതി വിധിച്ചതിന് പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ നേട്ടമെന്നതും ശ്രദ്ധേയമാണ്.

ഹോട്ടലുകള്‍, ഓഫീസ് കെട്ടിടങ്ങള്‍, റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, ഗോള്‍ഫ് കോഴ്സുകള്‍, എസ്റ്റേറ്റുകള്‍ എന്നിവ ട്രംപിന്റെ കൈവശമുണ്ട്. 40 വാള്‍ സ്ട്രീറ്റ്, ന്യൂയോര്‍ക്കിലെ ഒരു ഓഫീസ് കെട്ടിടം, മാന്‍ഹട്ടനിലെ ട്രംപ് ടവര്‍, ഫ്‌ലോറിഡയിലെ പാം ബീച്ചിലെ മാര്‍-എ-ലാഗോ റിസോര്‍ട്ട് എന്നിങ്ങനെയുള്ള വിലപിടിപ്പുള്ള നിരവധി സ്വത്തുക്കള്‍ക്കുടമയാണ് ട്രംപ്. 2021 ജൂണിലെ കണക്കുകള്‍ പ്രകാരം 37,000 കോടി രൂപയായിരുന്നു ട്രംപിന്റെ ആകെ ആസ്തി.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനും ഡോണാള്‍ഡ് ട്രംപും പ്രസിഡന്റ് ഏറ്റുമുട്ടുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടം 2024 ലും ആവര്‍ത്തിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here