ടെക്സസിലെ റേഡിയേഷൻ അഡ്വൈസറി ബോര്ഡിലേക്കു ഇന്ത്യൻ അമേരിക്കൻ വിദഗ്ദരായ സുരേഷ് പിള്ളയെയും സാം കണ്ണപ്പനെയും  ഗവർണർ ഗ്രെഗ് എയ്ബട്ട് നിയമിച്ചു. റേഡിയേഷൻ നിയന്ത്രിക്കുന്ന സ്റ്റേറ്റ് ഏജന്സികളുടെ പ്രവർത്തനം ക്രമീകരിക്കുന്ന ബോർഡ് ആണിത്. 

സുരേഷ് പിളള ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റിയിൽ പ്രഫസറും നാഷനൽ സെന്റർ ഫോർ എലെക്ട്രോൺ ബീം റിസർച് മേധാവിയുമാണ്. യൂണിവേഴ്സിറ്റി ഓഫ് അരിസോണയിൽ നിന്നു പിഎച് ഡി എടുത്ത അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളോജിസ്റ്സ് ഫെലോയുമാണ്. 

ഗവർണറുടെ നിയമനത്തിൽ പിള്ള താൻ ഏറെ ബഹുമാനിതനായെന്നു പിള്ള പറഞ്ഞു. 

സാം കണ്ണപ്പൻ ശക്തമായ എൻജിനിയറിങ് പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. പേൾലാൻഡിലെ കണ്ണപ്പൻ ആര്ട്ട് മ്യുസിയം പ്രസിഡന്റായ അദ്ദേഹം എ ബി ഐ എന്റർപ്രൈസസ് പാർട്ണറുമാണ്. ടെക്സസ് ഓൺസൈറ്റ് വേസ്റ്റ്വാട്ടർ ട്രീറ്റ്മെന്റ് റിസർച് കൗൺസിൽ അംഗമാണ്. 

യു ടി ഓസ്റ്റിനിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ എം എസ് എടുത്ത കണ്ണപ്പൻ ‘Introduction to Pipe Stress Analysis’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമാണ്.