ജീവന്‍ നിലനിര്‍ത്താന്‍ പ്രക‍ൃതിയെ കാക്കൂ എന്ന സന്ദേശമുയര്‍ത്തി ഇന്ന് ലോക പരിസ്ഥിതി ദിനം. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ വേട്ടയും കടത്തും തടയാന്‍ ഓരോരുത്തരും രംഗത്തിറങ്ങുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതദിന മുദ്രാവാക്യം. ലോകമെങ്ങും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ബോധവല്‍കരണ പരിപാടികള്‍ നടത്തും. പരിസ്ഥിതിദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിക്കും. വനം, പരിസ്ഥിതി, വിദ്യാഭ്യാസ വകുപ്പുകളുടേയും സന്നദ്ധ, സര്‍ക്കാരിതര സംഘടനകളുടേയും ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട‍്.

LEAVE A REPLY

Please enter your comment!
Please enter your name here