പെരുമ്പാവൂര്‍: ജിഷാ വധക്കേസിലെ പ്രതി അമീറിനെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞു.
വട്ടോളിപ്പടിയിലെ ഓട്ടോ ഡ്രൈവറാണ് അമീറിനെ തിരിച്ചറിഞ്ഞത്. ജിഷ കൊല്ലപ്പെട്ട ദിവസം അമീര്‍ തന്റെ ഓട്ടോയില്‍ യാത്ര ചെയ്തതായും ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ആലുവ പോലീസ് ക്യാമ്പില്‍ നടന്ന തിരിച്ചറിയില്‍ പരേഡിലാണ് ഡ്രൈവര്‍ പ്രതിയെ തിരിച്ചറിഞ്ഞത്.
നേരത്തെ മൂന്ന് സാക്ഷികള്‍ അമീറിനെ തിരിച്ചറിഞ്ഞിരുന്നു. അമീര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ, അവിടെ താമസിച്ചിരുന്ന തൊഴിലാളി, അമീര്‍ ചെരുപ്പ് വാങ്ങിയ കടക്കാരന്‍ എന്നിവരാണ് വെള്ളിയാഴ്ച പോലീസ് ക്ലബിലെത്തി പ്രതിയെ തിരിച്ചറിഞ്ഞത്.
കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പ് ഞായറാഴ്ച ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആലുവ പോലീസ് ക്ലബിലെത്തിയ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ അമീറിനെ ചോദ്യം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here