OrthodoxTV

ഓർത്തഡോക്സ് ടി.വിയുടെ ചരിത്ര നാഴിക കല്ലിൽ പുതിയ ഒരദ്ധ്യായം കൂടി എഴുതിചേർത്തുകൊണ്ട് സാറ്റലൈറ്റ് സംപ്രേക്ഷണത്തിലേക്ക് പ്രവേശിക്കുകയാണ്. “ഓർത്തഡോക്സ് ടി.വി  Channel 21.3   അമേരിക്കയിലെ അറ്റലാന്റായിൽ നിന്ന് ഭൂതലസംപ്രേക്ഷണം ആരംഭിക്കുമ്പോൾ കേബിള്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും, ഡിഷ്, ഡി ടി എച്ച് സര്‍വീസുകളിലൂടെയും ലോകമെങ്ങും ലഭ്യമാക്കും.

“നിങ്ങള്‍ ലോകം ഒക്കെയുംപോയി എന്റെ സുവിശേഷം അറിയിക്കുവിന്‍” എന്ന കര്‍തൃവാക്യം മുറുകെ പിടിച്ചുകൊണ്ട്  നവമാധ്യമ ഞങ്ങൾ രംഗത്ത് പിന്നിട്ട  വഴികൾ

15September1999
  1. 1999 ആഗസ്ത് മാസത്തിൽ കോട്ടയം സോഫിയ സെന്ററിൽ നടന്ന പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസിന്റെ അനുവാദത്തോടെ മലങ്കര ഓർത്തോഡോക്സ് സഭയുടെ പ്രഥമ വെബ്‌സൈറ്റിന് തുടക്കമായി. www.orthodoxsyrianchurch.org
  2. 1999  സെപ്റ്റംബർ 15 ന് കോട്ടയം ബസേലിയോസ് കോളേജിൽ വച്ച്‌  മലങ്കര ഓർത്തോഡോക്സ് സഭയുടെ വെബ്‌സൈറ്റ് പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. മലങ്കര സഭയുടെ ചരിത്രത്തിൽ ആദ്യമായി ഇന്റർനെറ്റിൽ സഭയുടെ സാന്നിധ്യം. (ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ സാനിധ്യത്തിൽ)
  3. 2001 കേരളത്തിലെ ക്രൈസ്തവ സഭകളുടെ മുഴുവൻ വിവരങ്ങൾ ഉൾപ്പെടുത്തി ഇന്ത്യൻ ക്രിസ്ത്യാനിറ്റി എന്ന പോർട്ടൽ www.indianchristianity.org
  4. 2010 മാർച്ചിൽ ഇന്ത്യൻ ഓർത്തഡോക്സ് റേഡിയോ സംപ്രക്ഷണം ആരംഭിച്ചു Indian Orthodox Radio
  5. 2011 ജുലൈ 3-ന്  ഹൂസ്റ്റണിൽ ഓര്‍ത്തഡോക്‍സ്‌ ടി വി 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന വെബ്‌ ടിവി ബ്രോഡ്കാസ്റിംഗ്  ആരംഭിച്ചു. www.orthodoxtv.in
  6. 2012 ജൂലൈ മുതൽ ഐ പി നെറ്റവർക്കിലൂടെയും ലഭ്യമാക്കി.
  7. 2013 ആമസോൺ കിൻറ്റൽ വഴി സഭയുടെ ആരാധന പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ ലഭ്യമാക്കി.
  8. 2015 ഓർത്തോഡോക്സ് ലിറ്റർജി ആപ്‌സ് ഐപാഡ് ലഭ്യമാക്കി.
  9. 2016 ജൂലൈ ഓർത്തോഡോക്സ് ടി.വി സാറ്റലൈറ്റ് സംപ്രേക്ഷണത്തിലേക്ക്

2016 ൽ തികഞ്ഞ ചാരിതാദ്ധ്യത്തോടെയാണ് ഞങ്ങൾ സാറ്റലറ്റ് സംപ്രേക്ഷണത്തിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഞങ്ങളോട് സഹകരിച്ച എല്ലാ സ്നേഹിതർക്കും അകമഴിഞ്ഞ കൃതജ്ഞത അർപ്പിക്കുന്നു.

പുലികോട്ടില്‍ ഗീവര്‍ഗീസ്‌ മാര്‍ യുലിയോസ്‌ ചെയര്‍മാനായും, ഫാ. ജോണ്‍സണ്‍ പുഞ്ചകോണം CEO ആയും, പുലികോട്ടില്‍ ജോയി CFO ആയും, സെക്രടറിയായി ചാര്‍ളി പടനിലം സെക്രടറി ആയും , പ്രോഗ്രാം ഡയറകടെര്‍സ്‌ ആയി ഡീക്കന്‍ ജോര്‍ജ്‌ പൂവത്തൂര്‍ (ഷിക്കാഗോ) , മാത്യൂസ്‌ ജോണ്‍ (ദുബായ്), ഡോ കെ സി ചാക്കോ (ദോഹ), ശ്രി റോയി എം. മാത്യു മുത്തൂറ്റ് ,  മാത്യു നൈനാൻ (മസ്ക്കറ്റ്), പോൾ കറുകപ്പിള്ളിൽ (ന്യൂ യോർക്ക്) മാത്യൂസ്‌ ജോർജ്ജ് പൂവത്തൂർ (ഷിക്കാഗോ), ഷാജീ വർഗീസ്‌ (ന്യൂജേർസി) തോമസ്‌ ജോർജ്ജ് പൂവത്തൂർ (വാഷിങ്ടൺ ഡി.സി), ഷാജൻ ജോർജ്ജ് (ന്യൂ യോർക്ക്) തിരുവല്ല ബേബി  എന്നിവരും പ്രവർത്തിക്കുന്നു.

 ആധുനിക വിവരസാങ്കേതികവിദ്യ ഫലപ്രദമായി വിനയോഗിച്ച്ചുകൊണ്ട്   ഒറിയന്റല്‍ ഓര്‍ത്തഡോക്‍സ്‌ തിയോളജിയും, വിശ്വാസവും, ആരാധനയും ലോകത്തിന്റെ ഏതുകോണിലിരുന്നും വിശ്വാസികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഓര്‍ത്തഡോക്‍സ്‌ ടിവി പ്രവര്‍ത്തകരുടെ ആശയം.  വിദ്യാർഥികളുടെയും,  യുവജനങ്ങളുടെയും അഭിരുചികളെയും, കഴിവുകളേയും വളര്‍ത്തിയെടുക്കുക എന്നൊരു ലക്ഷ്യവും ഓര്‍ത്തഡോക്‍സ്‌ ടിവി പ്രവര്‍ത്തകര്‍ക്കുണ്ട്. 30 മിനിട്ട് വീതം ദയിര്‍ഘ്യമുള്ള ക്രൈസ്തവ മൂല്യം ഉള്‍കൊള്ളുന്ന പ്രോഗ്രാമുകള്‍ ഇതിനായി ക്ഷണിച്ചുകൊള്ളുന്നു.

 ആധുനികകാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് ഇന്നിന്റെ ശാസ്ത്ര സാങ്കേതികവിദ്യകൾ പരമാവധി പ്രയോചനപ്പെടുത്തുവാൻ വേണ്ടി  വിഷ്വൽ മീഡിയ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരെ ഭദ്രാസന തലങ്ങളിൽ ഏകോപിപ്പിച്ച് കൊണ്ട് കൂടുതൽ പ്രോഗ്രാമുകൾ ഉണ്ടാവുകയാണെങ്കിൽ അത് വരും തലമുറകൾക്ക് പ്രയോജനമാക്കുവാൻ സാധിക്കും എന്ന ബോധ്യം ഞങ്ങൾക്കുണ്ട്‌. അതിനായി എല്ലാ ഭദ്രാസനത്തിലും വിഷ്വൽ മീഡിയയിൽ താല്പര്യമുള്ള യുവതീയുവാക്കളെ കണ്ടെത്തുവാനും ഓരോ ഇടവകകളിലും നടക്കുന്ന പ്രോഗ്രാമുകൾ (ഓര്‍ത്തഡോക്‌സ്‌ വിശ്വാസം, ബൈബിള്‍ സ്റ്റഡി, പ്രസംഗങ്ങള്‍, ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ്‌ പ്രോഗ്രാമുകളും, അധ്യാല്‌മിക സംഘടനകളുടെ ക്രിസ്‌തീയ പരിപാടികള്‍, ക്രിസ്‌തീയ ഗാനങ്ങൾ)  തുടങ്ങിയവ ഓർത്തഡോക്സ് ടി.വി ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്നതിലൂടെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ പുതിയൊരു മേഘല തുറക്കപ്പെടുകയാണ്. ലോകത്തിന്‍റെ ഏതു ഭാഗത്തുനിന്നും തങ്ങളുടെ Android,  iPhone, iPod, Video phone, Skype Video conference വഴിയും  ആര്‍ക്കും  തത്സമയം വാര്‍ത്തകളും, പ്രോഗ്രാമുകളും അയക്കുവാന്‍ സംവിധാനം ഒരുക്കികോണ്ട്. സാധ്യതകളുടെയും അവസരങ്ങളുടെയും വാതായനം ഓർത്തഡോക്സ് ടിവി നിങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്.

 
 JOY TV  Networks

N Joy TV - Logo - 07-06-16 (5)മലങ്കരസഭാ മാനേജിഗ് കമ്മറ്റി അംഗമായ ശ്രി. പുലിക്കോട്ടിൽ ജോയ് ആരംഭിച്ചിട്ടുള്ള “ജോയ് ടെലിവിഷൻ നെറ്റ് വർക്കിലൂടെയാണ്‌ ഓർത്തഡോക്സ് ടി.വി  ഭൂതലസംപ്രേക്ഷണം ആരംഭിക്കുന്നത്‌. “ജോയ് ടെലിവിഷൻ നെറ്റ് വർക്കിന്റെ വേൾഡ് ക്ലാസ് നിലവാരത്തിലുള്ള അത്യാധുനിക സ്റ്റുഡിയോയുടെ പിൻബലത്തോടെ 10 ടെലിവിഷൻ ചാനലുകളും, 8 റേഡിയോ ചാനലുകളും ഉൾപ്പെടെ 18 ചാനലുകളുമായാണ് അമേരിക്കൻ മണ്ണിലെ അറ്റലാന്റയിൽ നിന്നും ആദ്യമായി  ഇന്ത്യൻ ചാനലുകൾ  സാറ്റലറ്റ് സംപ്രേക്ഷണം ആരംഭിക്കുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ഹിന്ദി, ഗുജറാത്തി, തെലുംഗ്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ വിക്ഞാന-വിനോദ പരിപാടികളും, വാർത്താ വിശകലന പരിപാടികളും ഉൾപ്പെടുത്തികൊണ്ടാണ് “ചാനൽ 21” പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്തിക്കുന്നത്.  വിവിധ തെന്നിന്ത്യൻ ഭാഷകളിൽ മികച്ചതും വിനോദരസം പകരുന്നതുമായ ശക്തമായ ഉള്ളടക്കത്തോടെയാണ് ചാനലുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here