കൊച്ചി:വിവാദ ഐപിഎസ് ഓഫീസര്‍ ടോമന്‍ തച്ചങ്കരിക്ക് കേരളം മുഴുവന്‍ പിറന്നാള്‍ ആഘോഷം. ഇതിനായി ആര്‍.ടി.ഒ ഓഫിസുകളിലെല്ലാം തന്റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണറായ തച്ചങ്കരി സര്‍ക്കുലര്‍ ഇറക്കുകയായിരുന്നു. ലഡു വിതരണം ചെയ്ത് ആഘോഷിക്കണമെന്നാണ് ആര്‍.ടി.ഒ ഓഫിസര്‍മാരോട് കമീഷണര്‍ ആവശ്യപ്പെട്ടത്.
സംഭവം വിവാദമായതോടെ ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിഷയം ശ്രദ്ധയില്‍ പെടുത്തിയ മാധ്യമപ്രവര്‍ത്തകരോട് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്തെ പല ആര്‍.ടി.ഒ ഓഫിസുകളിലും കമീഷണറുടെ ഉത്തരവ് പ്രകാരം പിറന്നാള്‍ ആഘോഷം നടന്നു. എറണാകുളത്ത് സഹപ്രവര്‍ത്തകരോടൊത്ത് കേക്ക് മുറിച്ചാണ് തച്ചങ്കരി പിറന്നാള്‍ ആഘോഷിച്ചത്. വകുപ്പിലുള്ളവരെല്ലാം തന്റെ സഹോദരിസഹോരന്‍മാരാണെന്നും അതിനാലാണ് വ്യത്യസ്തമായ രീതിയില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചതെന്നും തച്ചങ്കരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here